തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മോദിജി കുറിച്ച ട്വീറ്റിന് നേട്ടം; 'ഗോള്‍ഡന്‍ ട്വീറ്റ് ഓഫ് ഇന്ത്യ'യെന്ന് വിശേഷിപ്പിച്ച് ട്വിറ്റര്‍

Tuesday 10 December 2019 7:41 pm IST
വിജയി ഭാരത് എന്ന ഹാഷ് ടാഗോടെയായിരുന്നു ട്വീറ്റ്. നാം ഒരുമിച്ച് വളരുന്നു, ഒരുമിച്ച് പുരോഗതി നേടുന്നു. ശക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇന്ത്യയെ നാം ഒരുമിച്ച് നിര്‍മ്മിക്കും. ഇന്ത്യ ഒരിക്കല്‍ കൂടി വിജയിച്ചിരിക്കുന്നു.

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ച ട്വീറ്റിന് അംഗീകാരം. 2019ല്‍ ട്വിറ്ററില്‍ ഏറ്റവുമധികം ലൈക്ക് നേടിയതും റീട്വീറ്റ് ചെയ്യപ്പെട്ടതും ഈ ട്വീറ്റായിരുന്നു. 'സബ്കാ സാഥ്+ സബ്കാ വിശ്വാസ്= വിജയി ഭാരത്' എന്നായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം മോദി ട്വിറ്ററില്‍ കുറിച്ചത്. ഗോള്‍ഡന്‍ ട്വീറ്റ് ഓഫ് ഇന്ത്യ എന്നാണ് മോദിജിയുടെ ഈ ട്വീറ്റിനെ, ട്വിറ്റര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 

വിജയി ഭാരത് എന്ന ഹാഷ് ടാഗോടെയായിരുന്നു ട്വീറ്റ്. നാം ഒരുമിച്ച് വളരുന്നു, ഒരുമിച്ച് പുരോഗതി നേടുന്നു. ശക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇന്ത്യയെ നാം ഒരുമിച്ച് നിര്‍മ്മിക്കും. ഇന്ത്യ ഒരിക്കല്‍ കൂടി വിജയിച്ചിരിക്കുന്നു. ഇതായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. 421,000 പേരാണ് ട്വീറ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. 117,700 തവണ ഇത് റീട്വീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.