ട്വിറ്റര്‍ സ്ഥാപകന്റെ അക്കൗണ്ട് ഹാക്ക് ചെയ്തു; ചാക്ലിങ് സ്‌ക്വാഡ് ഹാക്കര്‍മാര്‍ 15 മിനിട്ടോളമാണ് ഹാക്ക് ചെയ്തത്

Saturday 31 August 2019 8:57 am IST

വാഷിങ്ടണ്‍ : ട്വിറ്റര്‍ സ്ഥാപകനും സിഇഒയുമായ ജാക് ഡോര്‍സേയുടെ അക്കൗണ്ട് ഹാക്ക് ചെയ്തു. ചക്ലിങ് സ്‌ക്വാഡ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹാക്കര്‍മാരാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്.  15 മിനിട്ടോളം ഹാക്കര്‍മാര്‍ മോശം വാക്കുകളും പരാമര്‍ശങ്ങളും ട്വിറ്ററില്‍ പങ്കുവെച്ചു. അതിനുശേഷമാണ് ഇത് ശ്രദ്ധയില്‍ പെടുന്നത്. 

പതിനഞ്ച് ദശലക്ഷം ഫോളോവര്‍മാരാണ് ഡോര്‍സേയ്ക്കുള്ളത്. മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ അക്കൗണ്ട് തിരിച്ചു പിടിച്ചെങ്കിലും സിഇഒയുടെ തന്നെ അക്കൗണ്ട് ഹാക്ക് ചെയ്തത് ട്വിറ്ററിന് വലിയ തിരിച്ചടിയായി. സ്ഥാപകന്റെ തന്നെ ഹാക്ക് ചെയ്‌തെങ്കില്‍ മറ്റുള്ളവരുടെ അക്കൗണ്ടുകള്‍ക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്നാണ് ഇവര്‍ ചോദിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.