യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതി മോദിക്ക്; അവഗണന സഹിക്കാന്‍ വയ്യാതെ യുഎഇ സന്ദര്‍ശനം റദ്ദാക്കി പാക് സെനറ്റ് ചെയര്‍മാന്‍

Sunday 25 August 2019 1:35 pm IST

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ എതിര്‍പ്പിനെ അവഗണിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് പാക് സെനറ്റ് അംഗത്തിന്റെ യു എ ഇ സന്ദര്‍ശനം ഉപേക്ഷിച്ചു . പാക് സെനറ്റ് ചെയര്‍മാന്‍ സാദിഖ് സന്‍ജ് റാണിയാണ് മുന്‍ കൂട്ടി നിശ്ചയിച്ചിരുന്ന യാത്ര ഉപേക്ഷിച്ചത് . പാക്കിസ്ഥാനെ വിലമതിക്കാതെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആദരിച്ചതിലൂടെ തങ്ങള്‍ അപമാനിക്കപ്പെട്ടതായും , കശ്മീര്‍ ജനതയുടെ വികാരങ്ങള്‍ക്ക് മുറിവേറ്റുവെന്നുമാണ് സാദിഖ് സന്‍ജ് റാണി മാദ്ധ്യമങ്ങളോട് പറഞ്ഞത് .

കശ്മീര്‍ വിഷയത്തില്‍ ഇസ്ലാം രാജ്യങ്ങളുടെ സഹായത്തിനായി പാകിസ്ഥാന്‍ ഓടി നടക്കുമ്പോഴാണ് ഓര്‍ക്കാപ്പുറത്ത് ഇത്തരമൊരു അടി പാക്കിസ്ഥാന് കിട്ടുന്നത്. ഇമ്രാന്‍ ഖാന്റെ അപേക്ഷ തള്ളി നരേന്ദ്ര മോദിയെ സ്വീകരിച്ചത് മാത്രമല്ല , രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയും അദ്ദേഹത്തിനു നല്‍കി . ഇതാണ് പാകിസ്ഥാനെ പ്രകോപിപ്പിച്ചത്. യുഎന്നിലടക്കം മറ്റെല്ലാ രാജ്യങ്ങളും ഒറ്റപ്പെടുത്തിയപ്പോഴും ഇസ്ലാം രാഷ്ട്രങ്ങള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നായിരുന്നു പാകിസ്ഥാന്റെ പ്രതീക്ഷ . എന്നാല്‍ മോദിയുടെ നയതന്ത്രമാണ് അവിടെയും പാകിസ്ഥാന് എതിരായത് . കശ്മീര്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന നിലപാടാണ് യു എ ഇ യും സ്വീകരിച്ചത് . ഇന്ത്യയുമായുള്ള സൗഹൃദമാണ് വലുതെന്ന് വ്യക്തമാക്കുന്നതാണ് യു എ ഇയുടെ തീരുമാനം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.