യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്തു കൊണ്ട് എസ്എഫ്ഐ പാഠം പഠിച്ചില്ല; വെളുത്ത ചുരിദാറും ചുവന്ന ഷോളും ധരിക്കാത്ത വിദ്യാര്‍ഥിനികളോട് വിശദീകരണം തേടി

Monday 22 July 2019 5:20 pm IST
അവകാശപത്രികാ സമര്‍പ്പണ റാലിയില്‍ വെളുത്ത ചുരിദാറും ചുവന്ന ഷോളും ധരിക്കാത്ത വിദ്യാര്‍ത്ഥികളോട് വിശദീകരണം തേടിയതായാണ് ആക്ഷേപം.

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റിയിലെ കത്തിക്കുത്തും തുടര്‍ന്നുള്ള സംഭവവികാസങ്ങളും കൊണ്ട് പാഠം പഠിക്കാതെ എസ്എഫ്‌ഐ. അവകാശപത്രികാ സമര്‍പ്പണ റാലിയില്‍ വെളുത്ത ചുരിദാറും ചുവന്ന ഷോളും ധരിക്കാത്ത വിദ്യാര്‍ത്ഥികളോട് വിശദീകരണം തേടിയതായാണ് ആക്ഷേപം. ഇന്നു കോളജുകളിലെ എസ്എഫ്‌ഐ യൂണിറ്റ് ഓഫിസുകളിലെത്തി കാരണം വ്യക്തമാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നതെന്നും കാര്യവട്ടം ഗവ.കോളജിലെ വിദ്യാര്‍ഥിനികളോടും ഇന്നു ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സേവ് യൂണിവേഴ്‌സിറ്റി കോളജ് കാംപെയ്ന്‍ കമ്മിറ്റി ആരോപിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് യൂണിവേഴ്സിറ്റി കോളജ് ആസ്ഥാനത്തു നിന്നു സെക്രട്ടേറിയറ്റിലേക്ക് അവകാശ പത്രികാ സമര്‍പ്പണ റാലി സംഘടിപ്പിച്ചത്. വെളുത്ത ചുരിദാറും ചുവന്ന ഷോളും ധരിച്ച് ഇതില്‍ പങ്കെടുക്കണമെന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനികള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയെന്നാണ് ആക്ഷേപം. വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുന്ന ശൈലി ഉപേക്ഷിക്കാത്ത എസ്എഫ്ഐ നേതൃത്വത്തിനെതിരെ പരാതി നല്‍കുമെന്ന് കാംപെയ്ന്‍ കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എസ്.ശശികുമാറും ജനറല്‍ സെക്രട്ടറി എം.ഷാജര്‍ഖാനും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.