സുവര്‍ണ്ണ നേട്ടവുമായി നിര്‍മ്മല സീതാരാമന്‍; ലോകത്തിലെ നൂറ് കരുത്തരായ വനിതകളുടെ പട്ടികയില്‍ കേന്ദ്രമന്ത്രിയും

Wednesday 26 June 2019 5:21 pm IST

ന്യൂദല്‍ഹി :  യുകെ പുറത്തിറക്കിയ നൂറ് കരുത്തരായ വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. യുകെ ആഭ്യന്തര സെക്രട്ടറി സജിദ് ജാവിദ് പുറത്തുവിട്ട പട്ടികയിലാണ് നിര്‍മ്മല സീതാരാമന്‍ ഇടം പിടിച്ചിരിക്കുന്നത്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പഠിച്ചിട്ടുള്ള നിര്‍മ്മല മന്ത്രി പദത്തിലെത്തും മുന്‍പ് യുകെയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 

പ്രതിരോധ മന്ത്രിയായിരിക്കെ നിര്‍മ്മല നടത്തിയ പ്രവര്‍ത്തനങ്ങളാണ് നേട്ടം കൈവരിക്കാന്‍ കാരണമായത്. ഒന്നാം മോദി സര്‍ക്കാര്‍ മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായിരുന്നു നിര്‍മ്മല സീതാരാമന്‍. ഇന്ദിരയ്ക്ക് ശേഷം പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത വനിത എന്ന നേട്ടം ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മല സീതാരാമന്‍ സ്വന്തമാക്കിയിരുന്നു.

മോദി വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ഇത്തവണ ധനവകുപ്പിന്റെ ചുമതലാണ് അവര്‍ക്ക് നല്‍കിത്. അതിനാല്‍ ഇന്ദിരാ ഗാന്ധിക്കു ശേഷം ധനവകുപ്പ് കൈകാര്യം ചെയ്യുന്ന വനിതാ മന്ത്രിയെന്ന നേട്ടമാണ് നിര്‍മ്മല സീതാരാമന്‍ ഇത്തവണ സ്വന്തമാക്കിയത്. 

അതേസമയം 1970- 71 കാലഘട്ടത്തില്‍ ഇന്ദിര പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ധനകാര്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുകയായിരുന്നു. എന്നാല്‍ ധനകാര്യ വകുപ്പിന് മാത്രമായി ഒരു വനിത മന്ത്രിയെ ചുമതലപ്പെടുത്തുന്നത് ഇത് ആദ്യമാണ്. മനോഹര്‍ പരീക്കറിന് ശേഷമാണ് നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ തവണ പ്രതിരോധ വകുപ്പ് ഏറ്റെടുത്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.