യുഎന്നില്‍ വാര്‍ഷിക അംഗത്വഫീസ് കൃത്യമായി അടക്കുന്ന 34 രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതവും; ഐക്യരാഷ്ട്ര സഭ 23 കോടി ഡോളറിന്റെ സാമ്പത്തിക പ്രതിസന്ധിയിലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ്

Wednesday 9 October 2019 4:00 pm IST

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക അംഗത്വഫീസ് കൃത്യമായി അടക്കുന്ന 34 രാജ്യങ്ങളുടെ പട്ടികയില്‍ ഭാരതവും. സഭയുടെ വാര്‍ഷിക പൊതുയോഗത്തിനു ശേഷമുള്ള സാമ്പത്തിക്ക കണക്കുകളുടെ അവതരണത്തിനിടെയാണ് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ് ഇക്കാര്യം അറിയിച്ചത്. എല്ലാവര്‍ഷവും ഐക്യരാഷ്ട്രസഭയുടെ നടത്തിപ്പിനായുള്ള തുകസമാഹരണം ഭാരതം കൃത്യമായി ചെയ്യുന്നതായി ഗുട്ടാറസ് വ്യക്തമാക്കി. 

യുഎന്നിന്റെ സാമ്പത്തികനിലവളരെ ബുദ്ധിമുട്ടിലണെന്നും പൊതു വളരെ പ്രയാസപ്പെട്ടാണ് സഭാപ്രവര്‍ത്തനം നടക്കുന്നതെന്നും അദ്ദേഹം വിവരിച്ചു. ഐക്യരാഷ്ട്ര സഭ 23 കോടി ഡോളറിന്റെ സാമ്പത്തിക പ്രതിസന്ധിയിലാണ്. പുതിയ കണക്കുകള്‍ പ്രകാരം 34 രാജ്യങ്ങള്‍ മാത്രമാണ് കൃത്യമായി തുകനല്‍കുന്നത്. വല്ലപ്പോഴുമെങ്കിലും തുകനല്‍കുന്ന 129 രാജ്യങ്ങളും ഉള്ളതായി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇതില്‍ 30 ദിവസത്തിനുള്ളില്‍ തുക അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടും അടക്കാത്തവരാണ് ഭൂരിപക്ഷവും.

ഈ അവസ്ഥ തുടരുകയാണെല്‍ ഒക്ടോബറോടെ യുഎന്നിന്റെ കൈവശമുള്ള പണം തീരുമെന്നും ഗുട്ടെറസ് സൂചിപ്പിച്ചു. യുഎന്‍ സെക്രട്ടേറിയേറ്റിലെ 37000 വരുന്ന ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് പണമില്ലാത്ത കാര്യം ഗുട്ടെറസ് അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യോഗങ്ങള്‍ സേവനങ്ങള്‍ എന്നിവ നീട്ടിവെക്കുകയോ നിര്‍ത്തിവെക്കുകയോ ചെയ്യാനും യുഎന്നിന് പദ്ധതിയുണ്ട്. അത്യാവശ്യ സന്ദര്‍ഭങ്ങളിലല്ലാതെ യാത്രകള്‍ പരമാവധി കുറയ്ക്കാനും യുഎന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.