ഇരക്ക് പ്രാധാന്യം നല്‍കണം; കുറ്റവാളികളുടെ അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സമീപനത്തില്‍ മാറ്റം വേണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Wednesday 22 January 2020 8:15 pm IST

ന്യൂദല്‍ഹി: കുറ്റവാളികളുടെ അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സമീപനത്തില്‍ മാറ്റം വേണമെന്നും ഇരക്ക് പ്രാധാന്യം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരണമെന്നും  ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി.

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നീണ്ടു പോകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ ഇത് നീണ്ടു പോകുന്ന സാഹചര്യം കണക്കിലെടുത്താണ് കേന്ദ്ര നീക്കം.

നിലവില്‍ ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റണമെന്നാണ് വാറണ്ട്. പ്രതികളെ ജനുവരി 22ന് തൂക്കിലേറ്റണമെന്നായിരുന്നു കോടതി ആദ്യ പുറപ്പെടുവിച്ച മരണവാറണ്ട്. എന്നാല്‍ പ്രതികള്‍ വിവിധ കാരണങ്ങളുമായി വീണ്ടും കോടതിയെ സമീപിക്കുകയും രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തതോടെയാണ് ഇത് നീണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.