'പാക് അധിനിവേശ കശ്മീരിനെ ഭാരതത്തിന്റെ ഭാഗമാക്കും'; രാജ്നാഥ് സിങ്ങിന്റെ തീരുമാനത്തെ പിന്‍തുണച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

Monday 19 August 2019 12:33 pm IST

ന്യുദല്‍ഹി: പാക്ക് അധിനിവേശ കശ്മീരിനെ(പിഒകെ) ഭാരതത്തിന്റെ ഭാഗമാക്കണമെന്ന രാജ്നാഥ് സിങ്ങിന്റെ തീരുമാനത്തെ പിന്‍തുണച്ച് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്. പാര്‍ലമെന്റ് ഏകകണ്ഠമായി സമ്മതിച്ചതിനാല്‍ നമുക്ക് പാക്ക് അധിനിവേശ കശ്മീരിനെ മോചിപ്പിച്ച് ഭാരതത്തിന്റെ ഭാഗമാക്കാം. നമുക്ക് അത് കാണാന്‍ ഭാഗ്യമുണ്ടാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.

ഭാവിയില്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്തിയാല്‍ പിഒകെ ആകും പ്രധാന അജണ്ടയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച പറഞ്ഞതിനെ തുടര്‍ന്നാണ് ഇത്. ചര്‍ച്ച സാധ്യമാകണം എങ്കില്‍ അയല്‍രാജ്യങ്ങള്‍ ഭീകരതയെ പിന്തുണയ്ക്കുന്നത് നിര്‍ത്തണമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

ഭീകരതയെ സംരക്ഷിക്കുന്നത് അവസാനിപ്പിച്ചതിനുശേഷം മാത്രമേ പാകിസ്ഥാനുമായി ചര്‍ച്ച ആരംഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.