വിദ്യാര്‍ഥികളല്ലാത്തവരെ ഉടന്‍ ഹോസ്റ്റലില്‍ നിന്നും പുറത്താക്കണം; യൂണിവേഴ്‌സിറ്റി കോളജിലെ അക്രമികളെ തുരത്താന്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം

Wednesday 4 December 2019 7:50 pm IST

തിരുവന്തപുരം: വിദ്യാര്‍ഥികളല്ലാത്തവരെ യൂണിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കാന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം. വിദ്യാര്‍ഥികളാല്ലാതെ വര്‍ഷങ്ങളായി ഹോസ്റ്റലില്‍ പലരും താമസിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ നടപടി എടുക്കണം. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ വരെ യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഏട്ടപ്പന്‍ മഹേഷ് എന്നയാള്‍ കെ.എസ്.യു അനുഭാവിയായ വിദ്യാര്‍ഥിയെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് വിവാദമായിരുന്നു. ഇതിനെ തുടര്‍ന്നാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം.

നേരത്തെ, അക്രമസംഭവങ്ങളെ തുടര്‍ന്ന് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ പോലീസ് റെയിഡ് നടത്തിയിരുന്നു. ഹോസ്റ്റലിലെ അക്രമസംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് മിന്നല്‍ പരിശോധന നടത്തിയത്. ഡിസിപി ആദിത്യയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് റെയിഡ് നടത്തിയത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്ന് എസ്ഐമാരെ വിളിച്ചുവരുത്തിയാണ് പരിശോധന നടത്തിയത്. ഹോസ്റ്റലില്‍ നിന്ന് ചിലരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണക്കാരനായ എട്ടപ്പന്‍ എന്ന മഹേഷിനെയും സംഘത്തെയും തപ്പിയാണ് പോലീസ് ഹോസ്റ്റലില്‍ എത്തിയത്.  തുടര്‍ന്ന് പോലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ ഉത്തരവിട്ടിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.