യുപിയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ശ്രമം നടത്തി പ്രിയങ്ക; കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് തക്ക മറുപടി നല്‍കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Sunday 30 June 2019 4:38 pm IST

ലഖ്‌നൗ : ഉത്തര്‍ പ്രദേശില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നെന്ന് കാണിച്ച് സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നീക്കത്തെ മുളയിലെ നുള്ളി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് പറഞ്ഞ അവസ്ഥയാണ് പ്രിയങ്കയുടേതെന്നാണ് യോഗി രൂക്ഷമായി വിമര്‍ശിച്ചത്. 

പ്രിയങ്കയുടെ പാര്‍ട്ടി അധ്യക്ഷന്‍ ഉത്തര്‍പ്രദേശില്‍ നിന്നും പരാജയപ്പെട്ടു. അതുകൊണ്ട് വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കാന്‍ അവര്‍ക്ക് ദല്‍ഹിയിലോ ഇറ്റലിയിലോ ഇംഗ്ലണ്ടിലോ ഒക്കെ ഇരുന്ന് എന്തെങ്കിലുമൊക്കെ പറയണമെന്നും യുപി മുഖ്യമന്ത്രി പരിഹസിച്ചു.

ഉത്തര്‍പ്രദേശില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടന്ന് അവര്‍ക്ക് തോന്നിയതൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ ആരോപണം നടത്തിയത്. അതേസമയം യുപിയില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ കൃത്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നു കാട്ടി സംസ്ഥാന പോലീസും പ്രിയങ്കയ്‌ക്കെതിരെ രംഗതെത്തിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.