സിപിഎമ്മിന്റെ കള്ളപ്പണം വെളുപ്പിക്കാനുള്ള കേന്ദ്രമാക്കി ഊരാളുങ്കല്‍ സൊസൈറ്റിയെ മാറ്റി; സര്‍ക്കാരുമായുള്ള കമ്പനിയുടെ ബന്ധം ദുരൂഹമെന്നും കെ. സുരേന്ദ്രന്‍

Wednesday 13 November 2019 2:30 pm IST

തിരുവനന്തപുരം : ഊരാളുങ്കല്‍ സൊസൈറ്റിയെ സിപിഎമ്മിന്റേയും മുഖ്യമന്ത്രി പിണറായി വിജയന്റേയും കള്ളപ്പണം വെളുപ്പിക്കാനുള്ള സൂക്ഷിപ്പ് കേന്ദ്രമാക്കി മാറ്റിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. സിപിഎം സംഘം ഇതിന്റെ മറവില്‍ കോടികളുടെ അഴിമതിയാണ് സംസ്ഥാനത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ ഈ പ്രതികരണം. 

ദുരൂഹമാണ് സര്‍ക്കാരും ഊരാളുങ്കല്‍ സൊസൈറ്റിയും തമ്മിലുള്ള ബന്ധം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സാമ്പത്തിക സ്രോതസ്സാണ് ഊരാളുങ്കല്‍. നോട്ടു നിരോധന കാലം മുതല്‍ ഊരാളുങ്കലിന്റെ ഇടപാടുകള്‍ സംശയം ഉണര്‍ത്തുന്നതാണ്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 

കേരള പോലീസിന്റെ ഡേറ്റാ ബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് ആഭ്യന്ത്ര വകുപ്പ് കൈമാറിയത് വിവാദമായതിലാണ് സുരേന്ദ്രന്റെ ഈ പ്രസ്താവന. അതിനിടെ പോലീസിന്റെ ഡേറ്റാ ബേസില്‍ നിന്നുള്ള വിശദാംശങ്ങള്‍ സ്വകാര്യ ഏജന്‍സിക്ക് നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സൈബര്‍ ഓഡിറ്റിന് ശേഷം മാത്രമേ ഡേറ്റാ കൈമാറൂ. അതിനാല്‍ തന്നെ ഇവിടെ സുരക്ഷാപ്രശ്‌നങ്ങളില്ലെന്നും നടപടിയെ വെള്ളപൂശാന്‍ മുഖ്യമന്ത്രി ശ്രമിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.