യുഎസ്- ചൈന വാണിജ്യ പോര് മുറുകി; അമേരിക്കന്‍ കമ്പനികളോട് ചൈനയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് വാണിജ്യത്തിന് മറ്റേതെങ്കിലും രാജ്യം തെരഞ്ഞെടുക്കണമെന്ന് ട്രംപ്‌

Saturday 24 August 2019 10:06 am IST

വാഷിങ്ടണ്‍: അമേരിക്കന്‍ കമ്പനികളോട് ചൈനയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചൈന വീണ്ടും നികുതി ചുമത്തിയതില്‍ പ്രതിഷേധിച്ചാണ് ട്രംപിന്റെ ഈ ഉത്തരവ്. ചൈനയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ട് ട്രംപ് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഈ നിര്‍ദ്ദേശത്തോടെ യുഎസ്- ചൈന വാണിജ്യ, വ്യവസായ തര്‍ക്കം വീണ്ടും മൂര്‍ച്ഛിക്കാന്‍ സാധ്യതയുണ്ട്. 

അതേസമയം സ്വകാര്യ കമ്പനികളോട് ഒരു രാജ്യത്തുനിന്ന് പ്രവര്‍ത്തനം മതിയാക്കാനുള്ള ഉത്തരവിടാന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരമുണ്ടോയെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.  അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചൈനയില്‍ വന്‍ നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ചൈനീസ് ഉത്പന്നങ്ങളുടെ നികുതി ട്രംപ് ഉയര്‍ത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ചൈനയ യുഎസ് ഉത്പ്പന്നങ്ങളുടെ നികുതി വീണ്ടും ഉയര്‍ത്തി. 

ഇതില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വിവാദ പ്രസ്താവനകള്‍ പുറത്തുവരികയും ചെയിതതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ കമ്പനികളോട് ചൈനയിലെ കച്ചവടം നിര്‍ത്താന്‍ ട്രംപ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

വാണിജ്യ വ്യവസായങ്ങള്‍ക്കായി ചൈനയ്ക്ക് പകരം മറ്റേതെങ്കിലും രാജ്യം തെരഞ്ഞെടുക്കാനും ട്രംപ് നിശ്ചയിച്ചിട്ടുണ്ട്. യുഎസ്- ചൈന വ്യാപാര യുദ്ധം മുറുകിയതോടെ അത് ഇരു രാജ്യങ്ങളുടെ സാമ്പത്തിക രംഗത്തേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.