'ശബരിമലയില്‍ നിയമനിര്‍മാണം നടത്താന്‍ ബിജെപി തയാര്‍'; ശബരിമല വിമാനത്താവളം എല്‍ഡിഎഫിന് അഴിമതി നടത്താന്‍'; പിണറായി ഇരട്ടത്താപ്പിന്റെ അപ്പോസ്തലനെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍

Friday 20 September 2019 12:08 pm IST

പാലാ: ശബരിമല വിഷയത്തില്‍ നിയമ നിര്‍മാണം നടത്താന്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും തയാറാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കോടതിയിലുള്ള കേസായതിനാല്‍ ഇപ്പോള്‍ അതേക്കുറിച്ച് കൂടുതല്‍ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഷയങ്ങളും ലോക്‌സഭയില്‍ അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് രാജ്യസഭയില്‍ ഇക്കാര്യം അവതരിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നും മുരളീധരന്‍ ചോദിച്ചു. കോണ്‍ഗ്രസ് വിശ്വാസികളെ കബളിപ്പിക്കുകയാണ്. 

ശബരിമലയില്‍ വിമാനത്താവളം നിര്‍മിക്കുമെന്നു പറയുന്നത് അതിന്റെ മറവില്‍ എല്‍ ഡി എഫിന് കോടികളുടെ അഴിമതി നടത്താനാണ്. വിമാനത്താവളം നിര്‍മിക്കുമെന്നു പറയപ്പെടുന്ന സ്ഥലം ഇപ്പോള്‍ കൈയേറ്റക്കാരുടെ കൈയിലാണ്. യഥാര്‍ഥത്തില്‍ അത് സര്‍ക്കാര്‍ ഭൂമിയാണ്. കൈയേറ്റക്കാര്‍ക്ക് പണം നല്‍കി ആ സ്ഥലം ഏറ്റെടുക്കുന്നതിലൂടെ കോടിക്കണക്കിനു രൂപയുടെ അഴിമതിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ശബരിമല വിമാനത്താവളത്തിനു സര്‍ക്കാര്‍ എതിരല്ല. എന്നാല്‍, വനം കൈയേറ്റക്കാര്‍ക്ക് പണം നല്‍കി ആസ്ഥലത്ത് വിമാനത്താവളം നിര്‍മിക്കുന്നതിനെ എതിര്‍ക്കും.

കേരളത്തില്‍ അഴിമതിയില്ല എന്നു പറയുന്ന മുഖ്യമന്ത്രി വിഢികളുടെ സ്വര്‍ഗത്തിലാണ്. അഴിമതി മറച്ചുവയ്ക്കാനായിട്ടല്ലേ കിഫ്ബിയില്‍ സി എ ജി ഓഡിറ്റിംഗ് നടത്തില്ല എന്നു പറയുന്നത്.പവപ്പെട്ട ഫ്‌ളാറ്റ് ഉടമ ക ളെ മുന്നില്‍ നിര്‍ത്തി നിര്‍മാതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും കോണ്‍ഗ്രസും ശ്രമിക്കുന്നത് ഈ അഴിമതികളൊക്കെ ജനങ്ങളുടെ മനസ്സില്‍ നിന്ന് പോയെന്ന് വിചാരിക്കുന്ന മുഖ്യമന്ത്രി ഏതു ലോകത്താണ്. സംസ്ഥാനത്തെ കൊള്ളയടിക്കാനുള്ള ശ്രമമാണ് സര്‍ക്കാരും സി പി എമ്മും നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ സ്വന്തം പേരിലാക്കി മേനി നടിക്കുകയാണ് സര്‍ക്കാര്‍ .

പള്ളിത്തര്‍ക്കത്തില്‍ വിശ്വാസികള്‍ക്കൊപ്പം, മരടിന്റെ കാര്യത്തില്‍ സമവായം ശബരിമലയില്‍ വിശ്വാസിക്കെതിര് ഇതാണ് സര്‍ക്കാരിന്റെ നയം, അതു കൊണ്ടു തന്നെ പിണറായി ഇരട്ടത്താപ്പിന്റെ അപ്പോസ്തലനാണ്. തെരഞ്ഞെടുപ്പില്‍ എല്‍ ഡി എ മാത്രമാണ് സമ്പൂര്‍ണ ഐക്യത്തോടെ മത്സരിക്കുന്നത്. യുഡിഎഫ് കൈതച്ചക്കയും ചുമന്ന് നടക്കുകയാണ്. സ്വന്തം ചിഹ്നം പോലും ഇല്ല .100 ലക്ഷം കോടിയുടെ പശ്ചാത്തല വികസനമാണ് ഇവിടെ നടക്കുന്നത്. രാജ്യം ഓരോ നിമിഷവും പുരോഗതിയിലേക്കു കുതിച്ചു കയറുകയാണ്. പ്രതിവര്‍ഷം 11000 കിലോമീറ്റര്‍ റോഡ് നിര്‍മാണം നടക്കുന്നു. ഇത് ചരിത്രപരമാണ്. എല്ലാവര്‍ക്കും വീട്, കുടിവെള്ളം തുടങ്ങിയ വികസനങ്ങള്‍ക്ക് കേന്ദ്രം ഊന്നല്‍ നല്‍കുന്നു.എന്‍ ഡി എ സ്ഥാനാര്‍ഥി എന്‍. ഹരിയെ വിജയിപ്പിക്കണമെന് അദ്ദേഹം പാലായിലെ വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. ബിജെപി സംസ്ഥാന വൈ. പ്രസിഡന്റ് കെ.പി.ശ്രീശന്‍, ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, ജില്ലാ സെക്രട്ടറി ലിജിന്‍ എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.