"അല്ല, എന്താ പ്രശ്നം...ആ"; കാര്യം അറിയാതെ പ്രതിഷേധിക്കുന്നവരെ വീഡിയോയിലൂടെ ട്രോളി കേന്ദ്ര മന്ത്രി വി. മുരളീധരന്‍

Tuesday 17 December 2019 5:26 pm IST

പൗരത്വ നിയമം എന്താണെന്ന് പോലും മനസിലാക്കാതെ പ്രതിഷേധിക്കുന്നവരെ ട്രോളി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മലയാള സിനിമയായ ഗോഡ് ഫാദറിലെ പ്രശസ്തമായ രംഗമാണ് കാര്യമറിയാതെ പ്രതിഷേധക്കുന്നവരെ ട്രോളി ഫെയ്സ്ബുക്കിലുടെ പങ്കുവെച്ചിരിക്കുന്നത്. കാര്യമറിയാതെ അഞ്ഞൂറാന്റെ വീട്ടിലേക്ക് ഓടുന്ന ആള്‍ കൂട്ടത്തെ അനുഗമിക്കുന്നവരുടെ വീഡിയോ ഭാഗമാണ് പങ്ക് വെച്ചിരിക്കുന്നത്.

''കാര്യം അറിയാതെ പ്രതിഷേധിക്കുന്നവര്‍ക്ക്, തെരുവുകളെ കലാപഭൂമിയാക്കുന്നവര്‍ക്ക് , ആള്‍ക്കൂട്ടത്തെ അക്രമോത്സുകരാക്കുന്നവര്‍ക്ക് സമര്‍പ്പിക്കുന്നു...'' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ സംയുക്തമായി സമരം നടത്തിയ കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികളെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. 'ഉളുപ്പില്ലാത്ത പിണറായിയും ഉടുക്കുകൊട്ടുന്ന ചെന്നിത്തലയും' എന്നു തുടങ്ങുന്ന പോസ്റ്റില്‍ ഇരു മുന്നണികളും ബിജെപിക്കെതിരെ നടത്തുന്ന കൂട്ടുകച്ചവടം പുറത്തായി എന്നും പറഞ്ഞിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.