ചില മാധ്യമങ്ങള്‍ നടത്തുന്നത് കുപ്രചരണം; നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

Wednesday 22 January 2020 10:17 pm IST

ന്യൂദല്‍ഹി: നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ എംബസി പണം ആവശ്യപ്പെട്ടിട്ടില്ലെന്നും ചില മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ കുപ്രചരണം നടത്തുകയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. ചിലവ് വഹിക്കാമെന്ന് നോര്‍ക്ക നേരത്തെ തന്നെ അറിയിക്കുകയായിരുന്നുവെന്നും വി. മുരളീധരന്‍ പ്രതികരിച്ചു.

അതേസമയം, മരിച്ചവരുടെ മൃതദേഹങ്ങള്‍ നാളെയും മറ്റന്നാളുമായി നാട്ടിലെത്തിക്കും. നാളെ ഉച്ചയോടുകൂടി മൃതദേഹങ്ങള്‍ കാഠ്മണ്ഡുവില്‍ നിന്ന് ദല്‍ഹിയിലെത്തിക്കും. തിരുവനന്തപുരം സ്വദേശികളായ അഞ്ച് പേരുടെ മൃതദേഹങ്ങള്‍ നാളെ രാത്രി തന്നെ തിരുവനന്തപുരത്തെത്തിക്കും. കോഴിക്കോട് സ്വദേശികളുടേത് നാളെ ദല്‍ഹിയില്‍ സൂക്ഷിച്ചതിന് ശേഷം വെള്ളിയാഴ്ച കരിപ്പൂരില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.