ദേശീയ പൗരത്വ ഭേദഗതി പീഡിപ്പിക്കപ്പെട്ടവര്‍ക്ക് സംരക്ഷണം നല്‍കാന്‍; ഇന്ത്യക്കാരായവര്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍

Saturday 14 December 2019 10:01 pm IST
പീഡിപ്പിക്കപ്പെട്ടവര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് വേണ്ടിയാണ് ബില്ല് ഭേദഗതി ചെയ്തത്. രാഷ്ട്രീയ വൈരം വെച്ച് കുപ്രചാരണങ്ങള്‍ അഴിച്ചു വിടുന്നവര്‍ ഒറ്റപ്പെടും.

തൃശൂര്‍: ദേശീയ പൗരത്വ ബില്ലില്‍ ഇന്ത്യാക്കാരായവര്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍. തൃശൂരില്‍ പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ദേശീയ പൗരത്വ ബില്ലിന്റെ പേരില്‍ സംസ്ഥാനത്ത് നടക്കുന്ന കുപ്രചരണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

പീഡിപ്പിക്കപ്പെട്ടവര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് വേണ്ടിയാണ് ബില്ല് ഭേദഗതി ചെയ്തത്. രാഷ്ട്രീയ വൈരം വെച്ച് കുപ്രചാരണങ്ങള്‍ അഴിച്ചു വിടുന്നവര്‍ ഒറ്റപ്പെടും. പൗരത്വ ബില്ലില്‍ യുഎന്‍ ആശങ്ക പ്രകടിപ്പിച്ചതായി ഔദ്യോഗികമായി യാതൊരു വിവരവും ലഭിച്ചിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് സംസ്ഥാനത്തിന് അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും പൗരത്വം കേന്ദ്രത്തിന്റെ വിഷയമാണെന്നും വി മുരളീധരന്‍ മറുപടി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.