കേന്ദ്ര വിദേശകാര്യ സഹമന്ത്രി നാളെ കേരളത്തില്‍; കുതിരാനിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും

Friday 19 July 2019 7:45 pm IST

ന്യൂദല്‍ഹി: കേന്ദ്ര വിദേശകാര്യ - പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ നാളെ ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തുന്നു. രാവിലെ 8ന് നെടുമ്പാശ്ശേരിയിലെത്തുന്ന അദ്ദേഹം 8.30ന് ആലുവയിലെ തന്ത്രവിദ്യപീഠം സന്ദര്‍ശിക്കും. 9 ന് ആര്‍.എസ്.എസ് പ്രാന്ത് സംഘചാലക് പി.ഇ.ബി മേനോനുമായും 12ന് എസ്.എന്‍.ഡി.പി പ്രസിഡന്റ് ഡോ. എം. എന്‍. സോമനുമായും കൂടിക്കാഴ്ച നടത്തും.

10.30 ന് കാലടിയിലെ ആദിശങ്കര സ്തൂപവും 11.00 മണിക്ക് ശൃംഗേരി മഠവും സന്ദര്‍ശിക്കും. 12.45 ന് ആലുവ ഗസ്റ്റ് ഹൗസില്‍ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച. വൈകിട്ട് നാലിന് തൃശൂരില്‍ മണ്ണുത്തി - വടക്കാഞ്ചേരി ദേശീയപാതയില്‍ നിര്‍മ്മാണം തടസ്സപ്പെട്ടു കിടക്കുന്ന കുതിരാന്‍ പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ആറിന് തേക്കിന്‍കാട് മൈതാനത്ത് ജന്മഭൂമി ലെജന്റ്‌സ് ഓഫ് കേരള അവാര്‍ഡ് നൈറ്റില്‍ പങ്കെടുത്ത ശേഷം ആലുവയിലേക്ക് തിരിക്കുന്ന അദ്ദേഹം പിറ്റേന്ന് രാവിലെ ഡല്‍ഹിയിലേക്ക് മടങ്ങിപ്പോകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.