ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഭഗവദ് ഗീതയും നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും സമ്മാനിച്ച് കേന്ദ്രമന്ത്രി; വത്തിക്കാനില്‍ ഭാരതത്തെ നയിച്ച് വി. മുരളീധരന്‍

Monday 14 October 2019 12:59 pm IST

വത്തിക്കാന്‍: മറിയം ത്രേസ്യ ഉള്‍പ്പടെ അഞ്ച് പേരെ വിശുദ്ധരായി പ്രഖ്യാപിച്ചുകൊണ്ട് വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ പങ്കെടുത്തു. ചടങ്ങിന് ശേഷം ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മഹാത്മാഗാന്ധിയുടെ വ്യാഖ്യാനത്തിലുള്ള ഭഗവദ് ഗീത മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ചു. കൂടാതെ കേരളീയ ക്ഷേത്രങ്ങളിലെ പരമ്പരാഗത രീതിയില്‍ തിടമ്പേന്തി നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും മാര്‍പ്പാപ്പയ്ക്ക് സമ്മാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍പ്പാപ്പ ആശംസകള്‍ നേര്‍ന്നു.

ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിന് െ്രെകസ്തവ വിശ്വാസികളെ സാക്ഷി നിര്‍ത്തിക്കൊണ്ട് വത്തിക്കാനിലെ സെന്റ്. പീറ്റേഴ്‌സ് ചത്വരത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്തംബര്‍ 29ാം തീയതി 'മന്‍ കി ബാത്തി'ല്‍ സൂചിപ്പിച്ചത് ആഗോള െ്രെകസ്തവ സഭ ഇന്ത്യയില്‍ നിന്നുള്ള ഒരു കന്യാസ്ത്രീയെ അംഗീകരിച്ചത് ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാവുന്ന കാര്യമാണെന്നാണ്. സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇറ്റലി, ബ്രസീല്‍, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട മറ്റുള്ളവര്‍. ഈ അഞ്ച് രാജ്യങ്ങളുടെയും ഔദ്യോഗിക സംഘങ്ങളുടെ തലവന്‍മാര്‍ക്ക് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരവും ഉണ്ടായിരുന്നു.

സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇറ്റലി, ബ്രസീല്‍, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട മറ്റുള്ളവര്‍.ബ്രിട്ടീഷ് സംഘത്തിന്റെ തലവനായി എത്തിയ ചാള്‍സ് രാജകുമാരനടക്കം ഈ അഞ്ച് രാജ്യങ്ങളുടെയും ഔദ്യോഗിക സംഘങ്ങളുടെ തലവന്‍മാര്‍ക്ക് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരവും ഉണ്ടായിരുന്നു. വത്തിക്കാന്‍ സ്‌റ്റേറ്റിന്റെ വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന ആര്‍ച്ച് ബിഷപ്പ് പോള്‍ ഗല്ലാഗറുമായും വി. മുരളീധരന്‍  കൂടിക്കാഴ്ച നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.