പാക് എംബസികളില്‍ 'കശ്മീര്‍ സെല്‍'; പദ്ധതി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍; പാക്കിസ്ഥാനെതിരെ വിദേശ രാജ്യങ്ങള്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍

Thursday 5 December 2019 11:27 pm IST
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്യാനാണ് പാകിസ്ഥാന്‍ കശ്മീര്‍ സെല്ലുകള്‍ രൂപീകരിക്കുന്നത്. ജനങ്ങളെ പ്രത്യക്ഷമായി ആക്രമോത്സുകരാക്കുകയാണ് ഇത്തരം സെല്ലുകളിലൂടെ പാകിസ്ഥാന്‍ ലക്ഷ്യമിടുന്നത്.

ന്യൂദല്‍ഹി: ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ കശ്മീര്‍ വിഷയം അവതരിപ്പിക്കാന്‍ വിദേശ രാജ്യങ്ങളിലുള്ള പാക് എംബസികളില്‍ 'കശ്മീര്‍ സെല്‍' രൂപീകരിക്കാന്‍ പാകിസ്ഥാന്‍ പദ്ധതിയിടുന്നെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുകയും ചെയ്യാനാണ് പാകിസ്ഥാന്‍ കശ്മീര്‍ സെല്ലുകള്‍ രൂപീകരിക്കുന്നത്. ജനങ്ങളെ പ്രത്യക്ഷമായി ആക്രമോത്സുകരാക്കുകയാണ് ഇത്തരം സെല്ലുകളിലൂടെ പാകിസ്ഥാന്‍ ലക്ഷ്യമിടുന്നത്. അതിനാല്‍ വിദേശ രാജ്യങ്ങള്‍ കശ്മീര്‍ സെല്ലുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയില്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ കശ്മീര്‍ വിഷയം തെറ്റായി അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ പരാജയപ്പെടുത്തി. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കശ്മീര്‍ വിഷയത്തില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്ക് ഇന്ത്യ വ്യക്തമായ മറുപടി നല്‍കിയിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരതക്കും ആണവായുധ ഭീഷണിക്കും ഇന്ത്യ ശക്തമായ ഭാഷയിലാണ് മറുപടി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.