വാജ്പേയി മുതല്‍ ജയ്റ്റ്‌ലി വരെ; ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശൂന്യത സൃഷ്ടിച്ച് ഒരു വര്‍ഷത്തിനിടെ ബിജെപിക്ക് നഷ്ടമായത് അഞ്ച് കരുത്തരായ നേതാക്കളെ

Sunday 25 August 2019 1:24 pm IST

 

ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ നിര്യാണത്തോടെ ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഒരു വര്‍ഷത്തിനിടയില്‍ നഷ്ടമായത് ശക്തരും ശ്രദ്ധേയരുമായ നിരവധി നേതാക്കളെ.മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, മുന്‍ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള ഭരണാധികാരികളെ ബിജെപിക്ക് നഷ്ടമായി.കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16നാണ് പാര്‍ട്ടിയുടെ ഏറ്റവും ബഹുമാന്യനായ നേതാക്കളിലൊരാളായ അടല്‍ ബിഹാരി വാജ്പേയി വാര്‍ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് (93) അന്തരിച്ചത്. മുന്‍ പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത് കുമാര്‍ നവംബറിലും (59) അന്തരിച്ചു.

2019 മാര്‍ച്ചില്‍ ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധമന്ത്രിയുമായ മനോഹര്‍ പരീക്കറുടെ മരണത്തോടെ പാര്‍ട്ടിക്ക് വലിയ ശൂന്യതകള്‍ അനുഭവപ്പെട്ടു തുടങ്ങിരുന്നു. റഫേല്‍ ഇടപാടും സര്‍ജിക്കല്‍ സ്റ്റ്രൈക്കുമുള്‍പ്പടെയുള്ള നിരവധി നേട്ടങ്ങള്‍ അദ്ദേഹത്തിന്റെ കാലയളവിലായിരുന്നു ഭാരതം കൈവരിച്ചത്. ബിജെപിയില്‍ ഒരു ശൂന്യത അവശേഷിപ്പിച്ചാണ് സുഷമ സ്വരാജും, അരുണ്‍ ജെയ്റ്റ്ലിയും അന്തരിച്ചത്. 18 ദിവസത്തിനിടെ ഭാരതീയ ജനതാ പാര്‍ട്ടിക്ക് നഷ്ടമായത് രണ്ട് ജനസ്വാധീനമുള്ള നേതാക്കളെ.

ഒന്നിനുപുറകെ ഒന്നായി രണ്ടാം മോദി സര്‍ക്കാര്‍ ചരിത്രപരമായ തീരുമാനങ്ങള്‍ നടപ്പാക്കുമ്പോഴും വിടവാങ്ങിയ നേതാക്കളുടെ നഷ്ടം പാര്‍ട്ടിയില്‍ കനത്ത ശൂന്യതയാണ് ശ്രഷ്ടിക്കുന്നത്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ വളര്‍ച്ചക്ക് മുഖ്യഘടകമായിരുന്ന നേതാക്കളാണ് ഈ ഒരു കാലയളവില്‍ ഓര്‍മയായത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.