വിജയക്കുതിപ്പോടെ 'വരനെ ആവശ്യമുണ്ട്'; നന്ദി അറിയിച്ച് സുരേഷ് ഗോപി

Saturday 15 February 2020 11:42 am IST

നൂപ് സത്യന്‍ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്'  വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതില്‍ നന്ദി അറിയിച്ച് നടന്‍ സുരേഷ് ഗോപി. 'കുറച്ച് നാളുകള്‍ക്ക് ശേഷം ഞാന്‍ അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന കൊച്ചു ചിത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ച എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി'  എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

പ്രേക്ഷകര്‍ കൂടെ ഉണ്ടെന്നുള്ള ധൈര്യമാണ് ഒരു നടനെ സംബദ്ധിച്ചിടത്തോളം ഏറ്റവും വലിയ കരുത്ത്. ഈ ചിത്രത്തിന്റെ നിര്‍മ്മാതാവായ ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ അനൂപ് സത്യനും എന്റെ എല്ലാ സ്‌നേഹവും നല്കുന്നു. ഇനിയും നല്ല ചിത്രങ്ങളുമായി നിങ്ങളുടെ കൂടെ ഞാന്‍ ഉണ്ടാകും-സുരേഷ് ഗോപി പറയുന്നു. ചിത്രത്തിന്റെ ആദ്യദിനം ഷോ കഴിഞ്ഞപ്പോള്‍തന്നെ അതിഗംഭീര റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരുന്നത്. സുരേഷ് ഗോപിയുടെ തിരിച്ചുവരവാണ് ആളുകളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. കൂടാതെ സുരേഷ് ഗോപിയും ശോഭനയും ഏറെക്കാലത്തിന് ശേഷം ഒരുമിച്ച് അഭിനയിക്കുന്നെന്ന പ്രത്യേകതയും  ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റാണ്. ഇവര്‍ക്കൊപ്പം ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും ജോഡികളായി എത്തുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ലാലു അലക്‌സ്, കെപിഎസി ലളിത, ഉര്‍വ്വശി, സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരും സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോന്‍ അഹമ്മദ്, മീര കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം സൗബിന്‍ ഷാഹിറും അതിഥി വേഷത്തിലെത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.