കാന്‍സര്‍ ചികിത്സാ ഗവേഷണത്തിന് വരുണ്‍ കുമാറിന് ഡേവിഡ്‌സണ്‍ ഫെല്ലോ സ്കോളര്‍ഷിപ്പ്

Tuesday 24 September 2019 12:26 pm IST

ന്യൂജേഴ്‌സി: 2019 ഡേവിഡ്‌സണ്‍ ഫെല്ലോ സ്‌ക്കോളര്‍ഷിപ്പിന് ഇന്റോ-അമേരിക്കന്‍ വിദ്യാര്‍ത്ഥി ന്യൂജേഴ്‌സി വുഡ് ക്ലിഫ്‌ലേക്കില്‍ നിന്നുള്ള വരുണ്‍ കുമാര്‍ (18) അര്‍ഹനായി. കാന്‍സര്‍ ചികിത്സ സംബന്ധിച്ച ഗവേഷണത്തിനാണ് 50000 ഡോളര്‍ സ്‌ക്കോളര്‍ഷിപ്പ് ലഭിച്ചിരിക്കുന്നത്.

അമേരിക്കയില്‍ നിന്നും ഈ സ്കോളര്‍ഷിപ്പിന് ആകെ തിരഞ്ഞെടുത്ത 20 വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് വരുണെന്ന് ഡേവിഡ്‌സണ്‍ ഇന്‍സ്റ്റിട്യൂട്ട് അധികൃതര്‍ പറഞ്ഞു. മാരകമായ ബ്രെയ്ന്‍ ട്യൂമറിനെ നേരിടുന്നതിന് കോമ്പിനേഷന്‍ തെറാപ്പി ഡവലപ്പ് ചെയ്തതിനായിരുന്നു വരുണിനെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്. വാഷിംഗ്ടണ്‍ ഡിസിയില്‍ സെപ്റ്റംബര്‍ 27 ന് നടക്കുന്ന ചടങ്ങില്‍ വരുണ്‍ സ്‌ക്കോളര്‍ഷിപ്പ് ഏറ്റുവാങ്ങും.

പതിനെട്ടോ പതിനെട്ടിനോ താഴെയുള്ള വിദ്യാര്‍ത്ഥികളെയാണ് ഈ അവാര്‍ഡിന് പരിഗണിക്കുന്നത്. 2001 മുതല്‍ മുന്നൂറ് വിദ്യാര്‍ത്ഥികള്‍ക്കായി 7.5 മില്യണ്‍ ഡോളറിന്റെ സ്‌ക്കോളര്‍ഷിപ്പാണ് ഡേവിഡ്‌സണ്‍ ഇന്‍സ്റ്റിട്യൂട്ട് നല്‍കിയിട്ടുള്ളത്. 

സ്കോളര്‍ഷിപ്പ് ലഭിച്ചതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണെന്നും, കൂടുതല്‍ ഗവേഷണങ്ങല്‍ നടത്തുന്നതിന് ഇത് ഉപകരിക്കുമെന്നും വരുണ്‍ കുമാര്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.