'മൃഗങ്ങളെ പോലെ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് രാജ്യത്തിന് ദോഷം'; ഉത്തര്‍പ്രദേശ് ഷിയ സെന്‍ട്രല്‍ ബോര്‍ഡ് ചെയര്‍മാന്‍ വസിം റിസ്‌വി

Tuesday 21 January 2020 5:38 pm IST

ലഖ്‌നൗ: മൃഗങ്ങളെ പോലെ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്ന് യുപി ഷിയ സെന്‍ട്രല്‍ ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി. 'പ്രസവം ഒരു സ്വാഭാവിക പ്രക്രിയയാണെന്നും അതില്‍ ഇടപെടരുതെന്നുമാണ് ചിലര്‍ വിശ്വസിക്കുന്നത്. മൃഗങ്ങളെപ്പോലെ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് സമൂഹത്തിനും രാജ്യത്തിനും ദോഷകരമാണ്. ജനസംഖ്യാ നിയന്ത്രണത്തിനായി ഒരു നിയമം നടപ്പാക്കിയാല്‍ അത് രാജ്യത്തിന് ഗുണം ചെയ്യും'വസീം റിസ്‌വി പറഞ്ഞു.

രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് നയം രൂപീകരിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞതിന് പിന്നാലെയാണ് വസീം റിസ്‌വിയും രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ മതിയെന്ന നിര്‍ദേശം സര്‍സംഘചാലക് മുന്നോട്ട് വെച്ചിരുന്നു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാക്കി നിജപ്പെടുത്തിയാല്‍ രാജ്യത്തിന്റെ വികസനത്തിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രണ്ട് കുട്ടി നയത്തെ ആര്‍എസ്എസ് സ്വാഗതംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.