വയനാട്ടില്‍ റെഡ് ടെററിസം ;സിപിഎമ്മിനെ വിഴുങ്ങുന്നു

Tuesday 26 November 2019 6:17 am IST

കൊച്ചി: വയനാട്ടിലെ സിപിഎം ജിഹാദികളുടെ പിടിയില്‍. രണ്ടു പതിറ്റാണ്ടു മുന്‍പ് ടിപ്പുവിന്റെ പടയോട്ടത്തില്‍ തകര്‍ത്ത പ്രദേശത്തെ, അവശേഷിക്കുന്ന സാംസ്‌കാരികതകൂടി ഇല്ലാതാക്കാനുള്ള ശ്രമങ്ങളില്‍ ജിഹാദി-സിപിഎം-മാവോയിസ്റ്റ് അച്ചുതണ്ട് സക്രിയമാണെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. രണ്ടുവര്‍ഷം മുമ്പത്തെ ഈ നിരീക്ഷണങ്ങള്‍ ശരിവെയ്ക്കുന്ന കൂടുതല്‍ തെളിവുകള്‍ കേന്ദ്ര രഹസ്യാന്വേഷണ വകുപ്പിന് ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിനെ തുടര്‍ന്ന് നടന്ന ചില പ്രതിഷേധങ്ങളില്‍ ഈ റെഡ് ടെററിസം പ്രവര്‍ത്തിച്ചുവെന്നും ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇടതുപക്ഷ ഭരണം വരുമ്പോള്‍ ഇസ്ലാമിക സംഘടനകളുടെ സിപിഎമ്മിനോടുള്ള ആഭിമുഖ്യം ശക്തമാകും. ഇരുവിഭാഗങ്ങളുടേയും പൊതു താല്‍പ്പര്യവും നിലപാടുകളും ഒന്നായതാണ്ഒരുകാരണം. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്ന് സംരക്ഷണം നേടാനുള്ള അവസരമായി ഭരണത്തെ വിനിയോഗിക്കുകയാണ് മുഖ്യ ലക്ഷ്യം.

സാമ്രാജ്യത്വത്തിന്റെ പേരില്‍ അമേരിക്കയോടും ഇസ്രയേലിനോടുമുള്ള നിലപാട് ഇരുകൂട്ടര്‍ക്കും സമാനമാണ്. പാലസ്തീനിനോട് ഇരുവര്‍ക്കും ആഭിമുഖ്യം തന്നെ. സംഘപരിവാറിനെ പൊതുശത്രുവായിനേരിടാന്‍ ഇരുവരും ഒന്നിക്കുകയും ചെയ്യും. ഈ കൂട്ടുകെട്ടിലൂടെ സംസ്ഥാനത്താകെ കമ്യൂണിസ്റ്റ്-ജിഹാദി ഇസ്ലാമിക സംഘടനാ സഖ്യം ശക്തി പ്രാപിച്ചിരിക്കുകയാണ്. ഈ സഖ്യം ഏറ്റവും ദൃഢം വയനാട്ടിലാണ്. അതുകൊണ്ടുതന്നെ സിപിഎമ്മിന് കൂടുതല്‍ നഷ്ടം അവിടെയാണ്. മാനന്തവാടി, വെള്ളമുണ്ട തുടങ്ങിസിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളുണ്ടായിരുന്നിടത്തെല്ലാം പാര്‍ട്ടി സംഘടനകളുടെ നിയന്ത്രണം ജിഹാദികള്‍ക്കാണ്. അവിടങ്ങളില്‍ പാര്‍ട്ടി പരിപാടികളുടെ രീതിയും ഭാവവും പ്രവര്‍ത്തനവും അതു വ്യക്തമാക്കുന്നുവെന്ന് ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥര്‍ പറയുന്നു. ഡിവൈഎഫ്‌ഐയുടെ സ്വാതന്ത്ര്യദിന പരിപാടികള്‍വരെ ജിഹാദികളുടെ നിയന്ത്രണംകൊണ്ട് മറ്റിടങ്ങളിലേതില്‍നിന്ന് വ്യത്യസ്തമാണ്. 

ജിഹാദികളും മാവോയിസ്റ്റുകളും തമ്മിലുള്ള സംയുക്ത പ്രവര്‍ത്തനവുമുണ്ട്. ഈ കൂട്ടിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ എത്തിച്ചതിന്റെ ഒരു തെളിവ് മാത്രമാണ് കോഴിക്കോട് പന്തീരങ്കാവില്‍ അറസ്റ്റിലായസിപിഎം പ്രവര്‍ത്തകരായ ത്വാഹയും അലനും. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ പാമ്പുകടിയേറ്റ് സര്‍വജന സ്‌കൂളിലെ കുട്ടി ഷഹ്ലാ ഷെറിന്‍ മരിച്ച സംഭവത്തിന്റെ പേരില്‍ ഇടതുപക്ഷ സംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രവര്‍ത്തനങ്ങളില്‍ കണ്ട അക്രമവും ഇന്റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.