രാഷ്ട്രീയ കൊലപാതകങ്ങള്‍ നാടിന് ദോഷം ചെയ്യും - ഉപരാഷ്ട്രപതി

Saturday 17 February 2018 3:31 pm IST

തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളെ അപലപിച്ച് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. അക്രമവും വികസനവും ഒരുമിച്ച് പോകില്ല. സമാധാനം ഉറപ്പാക്കാൻ എല്ലാവരും മുൻകൈയെടുക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. 

രാഷ്ട്രീയ പാർട്ടികൾ പരസ്പര ശത്രുത അവസാനിപ്പിക്കണമെന്നും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. കോഴിക്കോട് ഹാജി എ.പി.ബാവ കൺവൻഷൻ സെന്ററിൽ ഫാറൂഖ് കോളജിന്റെ രജതജൂബിലി ചടങ്ങിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.  രാഷ്ട്രീയ കൊലപാതകങ്ങള്‍ നാടിന് ദോഷം ചെയ്യുമെന്നും ഇവ തടയാന്‍ നടപടി സ്വീകരിക്കണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

കേരളത്തില്‍ സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാവരും മുന്‍കൈയെടുക്കണം. ഇന്ത്യയില്‍ മതേതരത്വം സംരക്ഷിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളല്ല. മതേതരത്വം നമ്മുടെ ഡിഎന്‍എയുടെ ഭാഗമാണ്. നിരക്ഷരത, ദാരിദ്ര്യം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, അസഹിഷ്ണുത എന്നിവ രാജ്യത്തിന് നാണക്കേടാണ്. അത് പരിഹരിക്കാന്‍ ഒത്തൊരുമിച്ച്‌ പ്രവര്‍ത്തിക്കണം. ഉപരാഷ്ട്രപതി പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഫെബ്രുവരി 16 നാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തിയത്. ഇന്ന് അദ്ദേഹം തിരിച്ച്‌ ദല്‍ഹിക്ക് പോകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.