വെട്ടിത്തറപ്പള്ളിയില്‍ കോടതി വിധി നടപ്പാക്കാന്‍ ഓര്‍ത്ത്‌ഡോക്‌സ് വിഭാഗമെത്തി; സംഘര്‍ഷ സാധ്യതയെ തുടര്‍ന്ന് പിന്മാറി

Friday 15 November 2019 9:34 am IST

കൊച്ചി: പള്ളിത്തര്‍ക്ക കേസില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ വെട്ടിത്തറ പള്ളിക്കുള്ളില്‍ പ്രവേശിക്കാന്‍ ഓര്‍ത്ത്‌ഡോക്‌സ് വിഭാഗമെത്തി. എറണാകുളം വെട്ടിത്തറ മാര്‍ മിഖായേല്‍ വലിയ പള്ളിയില്‍ രാവിലെ ഏഴരയോടെ ഇടവക വികാരി ഫാ. ജോണിന്റെ നേതൃത്വത്തിലാണ് വിശ്വാസികള്‍ സംഘടിച്ച് എത്തിയത്. 

സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. സുപ്രീം കോടതി വിധി പ്രകാരം പള്ളി, തങ്ങള്‍ക്ക് വിട്ടു കിട്ടണം എന്നാണ് ഓര്‍ത്തഡോക്‌സ് പക്ഷത്തിന്റെ ആവശ്യം. അതേ സമയം  പള്ളിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ആണ് യാക്കോബായ വിഭാഗം. പ്രവേശിക്കന്‍ ശ്രമിച്ചാല്‍ തടയും എന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

സംഘടിച്ചെത്തിയ ഓര്‍ത്തഡോക്‌സ് സംഘത്തോട്  പോലീസ് സംഘം ചര്‍ച്ച നടത്തുകയും തിരികെ പോകണം എന്ന് ആവശ്യപ്പെട്ടു. ഇതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഓര്‍ത്ത്‌ഡോക്‌സ് വിഭാഗം മടങ്ങുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.