വെള്ളത്തിൽ മുങ്ങിയ വിദ്യാനികേതന്‍ സ്‌കൂള്‍ സേവാഭാരതിയും മാതൃസമിതിയും ചേര്‍ന്ന് ശുചീകരിച്ചു

Tuesday 13 August 2019 1:26 pm IST

ചാലക്കുടി: മഴ വെള്ളം കയറി നശിച്ച മേലൂര്‍ വിഷ്ണുപുരം ശ്രീ ധര്‍മ്മശാസ്ത വിദ്യാനികേതന്‍ സ്‌കൂള്‍ സേവാഭാരതിയും മാതൃസമിതിയും ചേര്‍ന്ന് ശുചീകരിച്ചു. താഴത്തെ നിലയില്‍ അഞ്ചടിയിലേറെ വെള്ളമാണ് കയറിയത്.  സ്കൂളിന്റെ ഓഫീസ്, ശിശുവാടിക, മറ്റു  ക്ലാസ് മുറികളിലും വെള്ളം കയറിയിരുന്നു. ഓഫീസിലെ ഉപകരണങ്ങളും ക്ലാസ് മുറികളിലെ ഫര്‍ണിച്ചറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കഴിഞ്ഞ പ്രളയത്തില്‍ സ്‌കൂള്‍ പൂര്‍ണ്ണമായി നാല് ദിവസത്തോളം വെള്ളം കയറിയിരുന്നു. 

വ്യക്തികളുടേയും സംഘടനകളുടേയും ജഗദ്ഗുരു ട്രസ്റ്റിന്റേയും സഹകരണത്തോടെ പഴയ നിലയിലേക്ക് പ്രവര്‍ത്തനം എത്തുന്നതിനിടയിലാണ് വീണ്ടും വെള്ളം കയറിയത്. പ്രളയത്തിന് ശേഷം ഒന്നര ലക്ഷത്തോളം രൂപ ചെലവില്‍ പൂര്‍ണ്ണമായി പെയിന്റിങ് നടത്തിയിരുന്നു. ഒരാഴ്ച മുന്‍പ് സ്ഥാപിച്ച വലിയ ഒരു അക്വേറിയം വെള്ളം കയറി നശിച്ചു. താഴ്‌ത്തെ മുഴുവന്‍ ക്ലാസ് മുറികള്‍, ഓഫീസ്, ശിശുവാടിക തുടങ്ങിയവ ശൂചികരിച്ചു.

കിണറിലെ വെള്ളം മുഴുവന്‍ വറ്റിച്ച് കിണറും, ക്ലാസ് മുറികളും ക്ലോറിനേഷനും നടത്തി. രാവിലെ തുടങ്ങിയ ശുചീകരണ ജോലികള്‍ ഉച്ചയോടെ പൂര്‍ത്തിയാക്കി. ശുചീകരണ ജോലികള്‍ ജഗദ്ഗുരു ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ പി. കെ. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രധാന അധ്യാപിക സി.എം. റോഷ്‌നി, ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി എം.വി. രവി, സ്‌കൂള്‍ മാനേജര്‍ പി.വി. ചന്ദ്രന്‍, വിദ്യാലയ സമിതി പ്രസിഡന്റ് വേണു ഗോപാല്‍, തുടങ്ങിയവര്‍ സംസാരിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.