കാത്തിരിപ്പുകള്‍ റെക്കോഡിലേക്ക് വഴിതുറന്നു; ഏഴു മണിക്കുറിനുള്ളില്‍ വിജയ് ചിത്രം ബിഗില്‍ കണ്ടത് ഒരു കോടിയിലേറെപ്പേര്‍; ആശംസകളറിയിച്ച് ബോളിവുഡും

Sunday 13 October 2019 5:21 pm IST

 

ആരാധകരുടെ കാത്തിരിപ്പുകള്‍ വഴിതുറന്നത് റെക്കോര്‍ഡിലേക്ക്. ഇളയദളപതി വിജയ് ചിത്രം ബിഗിലിന്റെ ട്രെയിലര്‍ ഏഴുമണിക്കുറിനുള്ളില്‍ കണ്ടത് ഒരുകോടിയിലേറെപ്പേര്‍. ശനിയാഴ്ച വൈകീട്ട് ആറു മണിക്കാണ് ആരാധകര്‍ ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരുന്ന ബിഗിലിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ഇന്ത്യയിലെ ഒരു താരത്തിനും ഇത്രയധികം പിന്തുണ ലഭിച്ചിട്ടില്ല. ഷാരൂഖാന്‍ ഉള്‍പ്പെടെ ബോളിവുഡില്‍ നിന്നും നിരവധി പേര്‍ ചിത്രത്തിന് ആശംസകളറിയിച്ചു. 

ട്രെയിലര്‍ പുറത്തിറങ്ങി ഒരു മണിക്കൂറു പിന്നിട്ടപ്പോള്‍ 10,0000 പേരാണ് കണ്ടത്. ആറു മണിക്കൂര്‍ പിന്നീടുമ്പോള്‍ ബിഗിളിന്റെ ട്രെയിലര്‍ കണ്ടത് 1 കോടി പേര്‍. 14 ലക്ഷം ലൈക്കുകളും, 1 ലക്ഷത്തിനടുത്ത് കമന്റുകളും ഇത്രയും സമയത്തിനുളളില്‍ ലഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.