നടന്‍ വിജയിയുടെ വീടിനു ബോംബ് ഭീഷണി; സിനിമ പ്രമോഷന്റെ ഭാഗമെന്ന് റിപ്പോര്‍ട്ട്; പോലീസിന് തലവേദന

Tuesday 29 October 2019 8:20 pm IST

ചെന്നൈ: നടന്‍ വിജയ്‌യുടെ വീടിനു നേരെ വ്യാജ ബോംബ് ഭീഷണി. തമിഴ്‌നാട് പോലീസിന്റെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് ബോംബ് ഭീഷണി മുഴക്കിയത്. താരത്തിന്റെ സാലിഗ്രാമത്തിലുള്ള വസതിയിലാണ് ബോംബ് വച്ചിരിക്കുന്നുതെന്നും ബോംബ് ഉടന്‍ തന്നെ പൊട്ടുമെന്നായിരുന്നു ഭീഷണി. എന്നാല്‍, ഇത് വ്യാജ സന്ദേശമാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബിഗിള്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ആരാധകര്‍ ചെയ്ത ഫോണാണെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 

ഭീഷണി ഉണ്ടായ ഉടന്‍ പോലീസ്  വിജയ്‌യുടെ വസതിയിലെത്തി അദ്ദേഹത്തിന്റെ മാതാപിതാക്കളെ കാര്യം അറിയിച്ചു. അച്ഛന്‍ എസ്.എ. ചന്ദ്രശേഖറും അമ്മ ശോഭയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വിജയ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം പനൈയൂരിലാണ് താമസിക്കുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തിട്ടുണ്ട്. ഫോണ്‍ കോളിന്റെ ഉറവിടം പിന്തുടര്‍ന്ന പോലീസ് ചെന്നൈയിലുള്ള യുവാവിനെ അറസ്റ്റുചെയ്യുകയുണ്ടായി. ഇയാള്‍ വിജയ് ആരാധകനാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.