വിജയ് സേതുപതിയും ജയറാമും ഒന്നിക്കുന്ന 'മാര്‍ക്കോണി മത്തായി'ജൂലായ് 11ന്

Saturday 6 July 2019 9:08 am IST

മക്കള്‍ ശെല്‍വന്‍ വിജയ് സേതുപതി ആദ്യമായി മലയാള സിനിമയില്‍ അഭിനയിക്കുന്ന 'മാര്‍ക്കോണി മത്തായി' ജൂലായ് പതിനൊന്നിന് സത്യം എന്റര്‍ടെയ്ന്‍മെന്റ് റിലീസ് തിയേറ്ററിലെത്തിക്കുന്നു. പ്രശസ്ത പരസ്യ ചിത്ര സംവിധായകനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന  'മാര്‍ക്കോണി മത്തായി' എന്ന ചിത്രത്തിലാണ് ജയറാമിനോടൊപ്പം വിജയ് സേതുപതി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആത്മീയ രാജന്‍ നായികയാവുന്നു.

നരേന്‍, അജു വര്‍ഗ്ഗീസ്, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, ജോയ് മാത്യു, ടിനി ടോം, ഇടവേള ബാബു, പ്രേം പ്രകാശ്, അലന്‍സിയാര്‍, മുകുന്ദന്‍, ശശി കലിംഗ, കലാഭവന്‍ പ്രജോദ്, രമേശ് തിലക്, അനീഷ് ഗോപാല്‍, മാമുക്കോയ, കലാഭവന്‍ പ്രജോദ്, സുര്‍ജിത്ത്, കോട്ടയം പ്രദീപ്, സജാദ് ബ്രൈറ്റ്, അനാര്‍ക്കലി, ആല്‍ഫി പഞ്ഞിക്കാരന്‍ മല്ലിക സുകുമാരന്‍, ലക്ഷ്മിപ്രിയ, ദേവി അജിത്,  സേതുലക്ഷ്മി, റീന ബഷീര്‍, ദിവ ജോസ്, ലക്ഷ്മി, ശോഭ സിംഗ്, അല്‍സ ബിത്ത് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.സജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. അനില്‍ പനച്ചൂരാന്‍, ബി.കെ. ഹരി നാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം പകരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.