കേരളത്തിന്റെ പ്രാര്‍ത്ഥന ഫലിച്ചു; മോഷ്ടിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വടക്കുംനാഥന്റെ മുന്നില്‍ നിന്നും തിരിച്ചു കിട്ടി; മനംനിറഞ്ഞ് വിഷ്ണുപ്രസാദ് മടങ്ങി

Friday 15 November 2019 9:00 pm IST

തൃശ്ശൂര്‍: കേരളത്തിലെ എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ഫലിച്ചു. റെയില്‍വേ സ്റ്റേഷനില്‍ നിന്നും മോഷ്ടിക്കപ്പെട്ട സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ബാഗ് വിഷ്ണുപ്രസാദിന് തിരികെ ലഭിച്ചു. വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്തു നിന്നാണ് ബാഗ് തിരികെ ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ഗൂഢല്ലൂര്‍ സ്വദേശിയായ വിഷ്ണുവിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മോഷണം പോയത്.  യാത്രയ്ക്കിടെ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ബാഗ് നഷ്ടപ്പെട്ടതോടെയാണ് വിഷ്ണുവിന്റെ ഭാവിജീവിതം തന്നെ പ്രതിസന്ധിയിലായത്. ബാഗിനൊപ്പം അതിലുണ്ടായിരുന്ന സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയില്‍ രേഖകളും നഷ്ടപ്പെട്ടതോടെ ജര്‍മനിയില്‍ ലഭിച്ച ജോലി പ്രതിസന്ധിയിലായിരിുന്നു. 

ജര്‍മനിയില്‍ കപ്പല്‍ കമ്പനിയിലാണ് വിഷ്ണുവിന് ജോലി ശരിയായത്. എന്നാല്‍ ഇവിടെ ജോലിക്ക് കയറാന്‍ യോഗ്യത സര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ടും തിരിച്ചറിയില്‍ രേഖകളും സമര്‍പ്പിക്കേണ്ടതുണ്ട്. ഇവയാണ് വിഷ്ണുവിന് നഷ്ടമായത്. കഴിഞ്ഞ 10നാണ് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ബാഗ് മോഷണം പോയത്. അന്നു മുതല്‍ മാലിന്യവീപ്പകളിലും റോഡിനും റെയില്‍വേ പാളങ്ങള്‍ക്കും വശങ്ങളിലുള്ള പൊന്തക്കാടുകളിലുമെല്ലാം ഈ യുവാവ് തിരഞ്ഞെുകൊണ്ടിരിക്കുകയായിരുന്നു.  ജര്‍മനിയില്‍ നിയമനം നേടുന്നതുവരെ വീട്ടുചെലവിനുള്ള പണം കണ്ടെത്താന്‍ തൃശൂരിലെ സ്വകാര്യ ഹോട്ടലില്‍ ജോലിയ്ക്കെത്തിയതായിരുന്നു വിഷ്ണു.

10 ന് രാവിലെ 10.15 ന് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ വിഷ്ണു വിശ്രമമുറിയില്‍ കയറി. അവിടെയെത്തി മിനിറ്റുകള്‍ക്കകമാണ് ബാഗ് നഷ്ടപ്പെട്ടത്. സ്റ്റേഷന്‍ മുഴുവന്‍ തിരഞ്ഞ ശേഷം പോലീസിനെ സമീപിച്ചെങ്കിലും മോഷ്ടാവിനെ കണ്ടുപിടിക്കാനായില്ല. തുടര്‍ന്ന് ഈ യുവാവിന്റെ  അഭ്യര്‍ത്ഥ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെയാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്. ഇതിനിടെയാണ് വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്തുനിന്നും ബാഗ് തിരികെ ലഭിച്ചത്. 

 

 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.