സമരത്തിന്റെ മറവില്‍ ജെഎന്‍യുവില്‍ വീണ്ടും വിഘടനവാദികളുടെ അഴിഞ്ഞാട്ടം; സ്വാമി വിവേകാനന്ദന്റെ പ്രതിമ തകര്‍ത്തു; ദേശീയ ചിഹ്നങ്ങളെല്ലാം നശിപ്പിച്ചു

Thursday 14 November 2019 1:40 pm IST

ന്യൂദല്‍ഹി: ഫീസ് വര്‍ധനയെ തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ വിഘടനവാദികളുടെ അഴിഞ്ഞാട്ടം. ക്യാംപസനുള്ളില്‍ സ്ഥാപിച്ചിരുന്ന സ്വാമി വിവേകാനന്ദന്റെ പ്രതിമ അടക്കം തകര്‍ത്തു. പ്രതിമ സ്ഥാപിച്ചിരുന്ന സ്ഥലത്ത് ചുവന്ന മഷിയില്‍ ഫാസിസം എന്നും എഴുതിച്ചേര്‍ത്തു. മാത്രമല്ല, ക്യാംപസില്‍ ഉണ്ടായിരുന്ന ദേശീയത വെളിവാക്കുന്ന എല്ലാ ചിഹ്നങ്ങളും നശിപ്പിച്ചിട്ടുണ്ട്. ക്യാംപസിലെ ചുവരുകളില്‍ മുഴുവന്‍ വിപ്ലവത്തിന്റെ പേരിലുള്ള മുദ്രാവാക്യങ്ങള്‍ സ്േ്രപ പെയിന്റ് ചെയ്ത നിലയിലാണ്. 

കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഹോസ്റ്റല്‍ ഫീസ് അടക്കം വരുത്തിയ വര്‍ധന ഭാഗികമായി പിന്‍വലിച്ചത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേതാണ് തീരുമാനം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പദ്ധതി നടപ്പാക്കാനും ജെഎന്‍യു എക്‌സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചിരുന്നു. വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രഖ്യാപനത്തിനു ശേഷവും സമരം തുടരാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. ഫീസിളവ് നാമമ മാത്രമാണെന്നും ആവശ്യങ്ങള്‍ എല്ലാം അംഗീകരിച്ചാലേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.

പ്രശ്‌നപരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്ന് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ അറിയിച്ചിരുന്നു. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം നടക്കേണ്ടിയിരുന്ന കണ്‍വന്‍ഷന്‍ സെന്റര്‍ രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ ഉപരോധിക്കുകയും ചെയ്തു. വി.സി അടക്കമുള്ളവര്‍ യോഗത്തിന് എത്താതിനെ തുടര്‍ന്ന് പ്രതിഷേധം അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലേക്ക് മാറ്റിയിരുന്നു.

ഹോസ്റ്റല്‍ ഫീസ് സിംഗിള്‍ റൂമിന് 20 രൂപയില്‍ നിന്ന് 600 രൂപയാക്കിയും ഡബിള്‍ റൂമിന് 10 രൂപയില്‍ നിന്ന് 300 രൂപയാക്കിയും വര്‍ധിപ്പിച്ചിരുന്നു. ഒപ്പം, മെസിനുള്ള ഡിപ്പോസിറ്റ് 5500 രൂപയില്‍ നിന്ന് 12000 രൂപയും ആക്കിയിരുന്നു. സേവനഫീസായി 1700 രൂപയും ഈടാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ഇന്നു ചേര്‍ന്ന കമ്മിറ്റി പ്രകാരം പുതുക്കിയ ഫീസ് ഇത്തരത്തിലാണ്. സിംഗിള്‍ റൂം 200, ഡബിള്‍ റൂം 100 മെസിനുള്ള ഡിപ്പോസിറ്റ് 5500, സര്‍വീസ് ചാര്‍ജ് 1700.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.