മൂന്നിടത്ത് യുഡിഎഫ്; രണ്ടിടത്ത് എല്‍ഡിഎഫ്; മഞ്ചേശ്വരത്ത് ബിജെപി രണ്ടാമത്; വോട്ടെണ്ണല്‍ തുടരുന്നു

Thursday 24 October 2019 9:46 am IST

തിരുവനന്തപുരം: അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. അവസാനവിവരം ലഭിക്കുമ്പോള്‍ മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് മുന്നേറുമ്പോള്‍ അരൂരിലും, എറണാകളുത്തും, മഞ്ചേശ്വരത്തും യുഡിഎഫ് ലീഡ് ചെയ്യുകയാണ്. മഞ്ചേശ്വരത്ത് എം.സി.കമറുദ്ദീന്‍ ലീഡ് ഉയര്‍ത്തുകയാണ്. ഇവിടെ ബിജെപിയുടെ രവീശ തന്ത്രിയാണ് രണ്ടാം സ്ഥാനത്ത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശങ്കര്‍ റേ മൂന്നാം സ്ഥാനത്താണ്. വട്ടിയൂര്‍ക്കാവില്‍ തുടക്കം മുതല്‍ തന്നെ എല്‍ഡിഎഫിന്റെ വി.കെ.പ്രശാന്ത് മുന്നേറുന്നുണ്ട്. 

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ എറണാകുളത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് സി.ജി. രാജഗോപാല്‍ മൂന്ന് വോട്ടിന്റെ ലീഡ് നേടി. എന്നാല്‍, വോട്ടിങ് മെഷീനുകളുടെ വോട്ടുകള്‍ എണ്ണിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി.ജെ. വിനോദ് ആണ് ലീഡ് ചെയ്യുന്നത്. ആരൂരില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍ ലീഡ് ഉയര്‍ത്തുന്നുണ്ട്. അതേസമയം, യുഡിഎഫിന്റെ സിറ്റിങ് സീറ്റായ കോന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.യു. ജനീഷ് കുമാര്‍ നല്ലരീതിയില്‍ വോട്ടുനില ഉയര്‍ത്തുകയാണ്. 

 മഞ്ചേശ്വരത്ത് ഗവ. എച്ച്.എസ്. പൈവളികെ നഗര്‍, എറണാകുളത്ത് മഹാരാജാസ് കോളേജ്, അരൂരില്‍ ചേര്‍ത്തല പള്ളിപ്പുറം എന്‍.എസ്.എസ്. കോളേജ്, കോന്നിയില്‍ എലിയറയ്ക്കല്‍ അമൃത വി.എച്ച്.എസ്.എസ്., വട്ടിയൂര്‍ക്കാവില്‍ പട്ടം സെയ്ന്റ് മേരീസ് എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണു വോട്ടെണ്ണല്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.