'വാളയാര്‍ പീഡനം ഒറ്റപ്പെട്ട സംഭവം; ഇനിയും ഇതു പോലുള്ള സംഭവങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാകും'; കൊല്ലപ്പെട്ട വാളയാര്‍ പെണ്‍കുട്ടികളെ അധിക്ഷേപിച്ച് സിപിഎം നേതാവ് എളമരം കരീം

Wednesday 13 November 2019 7:35 pm IST

കണ്ണൂര്‍: പീഡിപ്പിച്ച ശേഷം കൊലചെയ്യപ്പെട്ട വാളയാര്‍ പെണ്‍കുട്ടികളെ അധിക്ഷേപിച്ച് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. വാളയാര്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച  പോലെയുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇനിയും സംസ്ഥാനത്തു നടക്കുമെന്നും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ക്ക് ഒരു സര്‍ക്കാരിനെ ആകെ ചീത്തവിളിച്ചതു കൊണ്ടു കാര്യമില്ലെന്നുമാണ് അദേഹം പറഞ്ഞത്. സര്‍ക്കാര്‍ തീരുമാനിച്ചാണോ കേസ് നടത്തുന്നത് മുഖ്യമന്ത്രിയോ നിയമമന്ത്രിയോ കേസ് വാദിക്കാന്‍ പോകുന്നില്ലല്ലോ എന്നും എളമരം കരീം പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന എന്‍ജിഒ യൂണിയന്‍ സംസ്ഥാന വനിതാ പഠനക്യാംപില്‍ സംസാരിക്കുകയായിരുന്നു എളമരം. വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ കുറ്റക്കാരായവര്‍ കേസില്‍ നിന്നു രക്ഷപ്പെട്ട സംഭവത്തെക്കുറിച്ചു സംസാരിക്കുമ്പോഴാണു സംസ്ഥാനത്ത് ഇതുപോലെയുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇനിയുമുണ്ടാകുമെന്നു അദേഹം ലാഘവത്തോടെ പറഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.