വയനാട്ടില്‍ തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ചവശരാക്കി. സംഭവം വിവാദമായതോടെ ഡ്രൈവറെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് കേസില്‍ നിന്നും തലയൂരാന്‍ പോലീസിന്റെ ശ്രമം

Tuesday 23 July 2019 10:12 am IST

കല്‍പ്പറ്റ : വയനാട്ടില്‍ സ്ഥല സന്ദര്‍ശനത്തിനെത്തിയ തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ നടുറോട്ടില്‍ വെച്ച് ഓട്ടോ ഡ്രൈവര്‍ ക്രൂരമായി മര്‍ദ്ദിച്ചവശരാക്കി. അമ്പലവയലില്‍ പോലീസ് സ്‌റ്റേഷന് സമീപത്തായി കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്.

ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഓട്ടോ ഡ്രൈവറായ സജീവാനന്ദിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടു.

സംഭവത്തില്‍ ദൃക്‌സാക്ഷികളിലാരോ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഭര്‍ത്താവിനെ മര്‍ദ്ദിച്ചതിനെ ചോദ്യം ചെയ്തതോടെ നിനക്കും വേണോയെന്ന് ചോദിച്ച് സജീവാനന്ദ് യുവതിയുടെ മുഖത്തടിച്ചു. കൂടാതെ യുവതിയെ അസഭ്യം പറയുകയും ചെയ്തു. അതേസമയം സംഭവം പോലീസ് സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. 

സംഭവം നടന്ന ദിവസം ദമ്പതികളേയും ജീവാനന്ദനെയും പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചതല്ലാതെ കാര്യമായ അന്വേഷണമൊന്നും നടത്തിയില്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് അടക്കം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.