സര്‍വ്വശിക്ഷാ അഭിയാന്‍ വഴി കേരളത്തിലെത്തിയത് കോടികള്‍; കെഎസ്ടിഎ തിന്നുതീര്‍ത്തതിന് കണക്കില്ല; വടക്കോട്ട് നോക്കി ഓക്കാനിക്കുന്ന ഒരുത്തനും ഇതൊന്നും കാണുന്നില്ലേയെന്ന് കെ സുരേന്ദ്രന്‍

Thursday 21 November 2019 5:04 pm IST

 

തിരുവനന്തപുരം: ഷെഹ്‌ലയുടെ മരണത്തിന് പാമ്പാണ് ഉത്തരവാദി എന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്ന് ന്യായീകരിക്കുന്ന ഇടതു ജിഹാദി സൈബര്‍ കീടങ്ങളെ ഉപമിക്കാന്‍ നികൃഷ്ടനിഘണ്ടുവില്‍പേലും ഒരു വാക്ക് കാണുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. സര്‍വ്വശിക്ഷാ അഭിയാന്‍ എന്ന പേരില്‍ ഒരു കേരളത്തില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ എത്രായിരം കോടി രൂപയാണ് വന്നത്. കലാമേളകളുടേയും മറ്റും പേരില്‍ കെ. എസ്. ടി. എ പോലുള്ള അദ്ധ്യാപകസംഘടനകള്‍ തിന്നുതീര്‍ത്ത കോടികള്‍ക്കു കണക്കില്ല.  ഒരു പൊതുവിദ്യാലയത്തിലാണ് ഇത്തരമൊരു അപകടം ഉണ്ടായത്.  ഈ പാമ്പിന്‍പൊത്ത് കാലങ്ങളായി ക്‌ളാസ്സുമുറിയില്‍ നില്‍ക്കുന്നു. കുട്ടികള്‍ക്ക് മൂത്രപ്പുരയില്‍ ഒരു തുള്ളി വെള്ളമില്ല. ഒരടിസ്ഥാന സൗകര്യങ്ങളുമില്ല. വടക്കോട്ട് നോക്കി ഓക്കാനിക്കുന്ന ഒരു പുരോഗമനക്കാരനും ഇതൊന്നും കാണുന്നില്ലേയെന്നും അദേഹം ചോദിച്ചു. 

ബത്തേരിയിലെ സര്‍വജന സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി മരണപെട്ട സംഭവത്തില്‍ സമഗ്ര അന്വഷണം വേണമെന്ന് യുവമോര്‍ച്ച വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സഹപാഠികളുടെ അഭിപ്രായത്തില്‍ ഗുരുതരമായ വീഴ്ചയാണ് അദ്ധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വ്യക്തമാണ്. സ്‌കൂളുകളുടെ വികസനത്തിന് കോടികള്‍ ചെലവഴിക്കുമ്പോള്‍ കെട്ടിടങ്ങളില്‍ ഉള്ള പൊത്തുകള്‍ പോലും അടക്കാന്‍ സംവിധാനം ഇല്ലെങ്കില്‍ ചിലവഴിക്കുന്ന തുകകള്‍ ഏത് വഴിക്കാണ് പോകുന്നത് എന്നും അന്വഷിക്കണം. കുറ്റക്കാരായ ആധ്യാപകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും, കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍ കണമെന്നും യോഗം ആവശ്യപ്പെട്ടു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത്മലവയല്‍ അധ്യക്ഷത വഹിച്ചു, ഷാജിമോന്‍ചൂരല്‍മല, ദീപുപുത്തന്‍ പുരയില്‍, റെനീഷ്ജോസഫ്, ധന്യരാമന്‍, അരുണ്‍ കെ കെ, വിപിന്‍ദാസ്, സിനേഷ് വാകേരി എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.