ബിജെപിയോട് സംഖ്യം ചേരാന്‍ തയ്യാര്‍; തീവ്ര ഹിന്ദുത്വ സ്വഭാവമുള്ള ശിവസേനക്കാരുമായി സഖ്യമുണ്ടാക്കിയവര്‍ ജെഡിഎസിനെ പരിഹസിക്കരുത്; കോണ്‍ഗ്രസിനുനേരെ ആഞ്ഞടിച്ച് കുമാരസ്വാമി

Tuesday 19 November 2019 3:51 pm IST

ബംഗളൂരു: ബിജെപിയോട് സംഖ്യം ചേരാന്‍ തന്റെ പാര്‍ട്ടിക്ക് തയ്യാറാണെന്നും അതിനെ ശിവസേനയുമായി സഖ്യമുണ്ടാക്കിയവര്‍ അതിനെ പരിഹസിക്കരുതെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി.കുമാരസ്വാമി. മഹാരാഷ്ട്രയില്‍ ശിവസേന കോണ്‍ഗ്രസ് സംഖ്യം സര്‍ക്കാര്‍ രൂപീകരണത്തിന് തയ്യാറെടുക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

ബിജെപിയേക്കാള്‍ തീവ്രനിലപാടുള്ളവരാണ് ശിവസേനയെന്നും അത്തരമൊരു പ്രത്യയശാസ്ത്രമുള്ളവരുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നവരാണ് തന്റെ പാര്‍ട്ടി ബിജെപിയുമായി ചേരുന്നുവെന്ന് പ്രചരിപ്പിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു.

മൂന്നു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നതിനേക്കാള്‍ കോണ്‍ഗ്രസ് രണ്ടു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതാണ് നല്ലത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഒന്നു കൂടി ചിന്തിക്കണമെന്നും കുമാരസ്വാമി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ ഇത്തരത്തിലുള്ള നിലപാടുമാറ്റങ്ങള്‍ക്ക് സിദ്ധരാമയ്യക്ക് എന്താണ് പറയാനുള്ളതെന്നും കുമാരസ്വാമി ചോദിച്ചു. എല്ലാ പാര്‍ട്ടികളും അവരുടെ നിലനില്‍പ്പിന് വേണ്ടിയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ജെഡിഎസിനെ വിമര്‍ശിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.