വെല്‍ഡണ്‍ ഓസീസ്

Tuesday 6 August 2019 5:36 am IST

വെല്‍ഡണ്‍ ഓസീസ്‌ബെര്‍മിങ്ഹാം: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ട് ചാരമായി. 251 റണ്‍സിനാണ് ഓസ്‌ട്രേലിയയോട് തോറ്റത്. 398 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ അവസാന ദിവസം ചായ സമയത്തിന് മുമ്പ്  146 റണ്‍സിന് ഓള്‍ ഔട്ടായി. ഈ വിജയത്തോടെ ഓസ്‌ട്രേലിയ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിലായി. രണ്ട് ഇന്നിങ്ങ്‌സിലും സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്താണ് കളിയിലെ താരം. 

സ്പിന്നര്‍ നേഥന്‍ ലിയോണും പേസര്‍ പാറ്റ് കമിന്‍സുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ലിയോണ്‍ 20 ഓവറില്‍ 49 റണ്‍സിന് ആറു വിക്കറ്റ് വീഴ്ത്തി. കമ്മിന്‍സ് 11.3 ഓവറില്‍ 32 റണ്‍സിന് നാല്  വിക്കറ്റ് എടുത്തു.

വാലറ്റനിരക്കാരനായ ക്രിസ് വോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറര്‍. ക്യാപ്റ്റന്‍ ജോ റൂട്ടും ഓപ്പണര്‍ ജേസണ്‍ റോയിയും 28 റണ്‍സ് വീതം നേടി. ബട്‌ലര്‍ (1), ബെന്‍ സ്‌റ്റോക്‌സ് (6), ബെയര്‍സ്‌റ്റോ (6), മൊയിന്‍ അലി (4), സ്റ്റുവര്‍ട്ട് ബ്രോഡ് (0) എന്നിവര്‍ രണ്ടക്കം കടന്നില്ല.

വിക്കറ്റ് നഷ്ടം കൂടാതെ 13 റണ്‍സെന്ന സ്‌കോറിനാണ് ഇംഗ്ലണ്ട് അവസാന ദിനത്തില്‍ ഇന്നിങ്ങ്‌സ് പുനരാരംഭിച്ചത്്.

നാലാം ദിനത്തില്‍ സ്റ്റീവ് സ്മിത്തിന് പിന്നാലെ മാത്യു വേഡും സെഞ്ചുറി കുറിച്ചതോടെ ഓസീസ് രണ്ടാം ഇന്നിങ്ങ്‌സ് ഏഴു വിക്കറ്റിന് 487 റണ്‍സ് നേടി അവസാനിപ്പിച്ചു. തുടര്‍ന്നാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം 398 റണ്‍സായത്.

സ്‌കോര്‍ബോര്‍ഡ്: ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്ങ്‌സ് 284. ഇംഗ്ലണ്ട് ഒ്ന്നാം ഇന്നിങ്ങ്‌സ്് 374, ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്ങ്‌സ് ഏഴു വിക്കറ്റിന് 487 ഡിക്ലയേര്‍ഡ്്

ഇംഗ്ലണ്ട് രണ്ടാം ഇന്നി്ങ്ങ്‌സ്: റോറി ബേണ്‍സ് സി ലിയോണ്‍ ബി കമ്മിന്‍സ് 11, ജേസണ്‍ റോയി ബി ലിയോണ്‍ 28, 

ജോ റൂട്ട് സി ബാന്‍ക്രോഫ്റ്റ് ബി 

ലിയോണ്‍ 28, ജെ.എല്‍. ഡെന്‍ലി സി ബാന്‍ക്രോഫ്റ്റ് ബി ലിയോണ്‍ 11, ജെ.സി. ബട്‌ലര്‍ ബി കമ്മിന്‍സ് 1, ബെന്‍ സ്‌റ്റോക്‌സ് സി പെയ്ന്‍ ബി ലിയോണ്‍ 6, ബെയര്‍സ്‌റ്റോ സി ബാന്‍ക്രോഫ്റ്റ് ബി കമ്മിന്‍സ് 6, എം.എം. അലി സി വാര്‍ണര്‍ ബി ലിയോണ്‍ 4, ക്രിസ് വോക്‌സ് സി സ്മിത്ത് ബി കമ്മിന്‍സ് 37, സ്റ്റുവര്‍ട്ട് ബ്രോഡ് സി സ്മിത്ത്് ബി ലിയോണ്‍ 0, ആന്‍ഡേഴ്‌സണ്‍ 

നോട്ടൗട്ട് 4, എക്‌സ്ട്രാസ്് 146. വിക്കറ്റ് വീഴ്ച: 1-19, 2-60, 3-80, 4-85, 5-85, 6-97, 7-97, 8-136, 9- 136.

ബൗളിങ്: പി.എം.സിഡില്‍ 12-2-28-0, ലിയോണ്‍ 20-5-49-6, പട്ടിന്‍സണ്‍ 8-1-29-0, കമ്മിന്‍സ് 11.3-3-32-4, സ്മിത്ത് 

1-1-0-0.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.