പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗാളില്‍ കലാപ സമാനമായ സമരം നയിച്ചു; മമത സര്‍ക്കാരിലെ മന്ത്രിക്ക് വിസ അനുവദിക്കില്ലെന്ന് ബംഗ്ലദേശ്

Friday 27 December 2019 2:58 pm IST

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കലാപ സമാനമായ സമരം നയിച്ച മമത സര്‍ക്കാരിലെ മന്ത്രിക്ക്  ബംഗ്ലദേശ് വിസ നിഷേധിച്ചു. ബംഗാളിലെ മന്ത്രിയും ജംഇയ്യത്തുല്‍ ഉലമ ഇ ഹിന്ദ് സംസ്ഥാന അധ്യക്ഷനുമായ സിദ്ദിഖുല്ല ചൗധരിക്കാണ് ബംഗ്ലദേശ് സര്‍ക്കാര്‍ വിസ അനുവദിക്കാത്തത്.  ഇന്നലെ മുതല്‍ 31വരെയാണ് ചൗധരി ബംഗ്ലദേശ് സന്ദര്‍ശനം ഉദ്ദേശിച്ചിരുന്നത്.

ബംഗാളിലെ സ്വാധീനമുള്ള ന്യൂനപക്ഷ നേതാക്കളിലൊരാളാണ് ചൗധരി, മന്ത്രിയ്ക്ക് വിസ നിഷേധിച്ചതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് എത്തിയിട്ടുണ്ട്. വിസ നിഷേധിച്ചതിനെ തുടര്‍ന്ന് സിദ്ദിഖുല്ല ചൗധരിയും ബംഗ്ലദേശ് സര്‍ക്കാരിനെതിരെ രംഗത്തെത്തി. താന്‍ തികച്ചും വ്യക്തിപരമായ സന്ദര്‍ശനത്തിനാണ് അനുമതി തേടിയത്. ഇതിനായി പശ്ചിമ ബംഗാള്‍ സര്‍ക്കാരും വിദേശകാര്യ മന്ത്രാലയവും അനുമതി നല്‍കിയതായി ഇദേഹം അവകാശപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിച്ചതിനാണ് തനിക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ വിസ അനുവദിക്കാത്തതെന്നും അദേഹം വിമര്‍ശിച്ചു. മമതയുടെ ഏറ്റവും അടുത്ത അനുയായി കുടിയാണ് സിദ്ദിഖുല്ല ചൗധരി. ധാക്കയില്‍ നിന്ന് തനിക്കെതിരെ നീക്കം നടന്നുവെന്ന് സിദ്ദിഖുല്ല പിന്നീട് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.