അവന്തികയ്ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും; അഭിമുഖത്തില്‍ വിങ്ങലോടെ ബാല (വീഡിയോ)

Sunday 2 February 2020 6:11 pm IST

താര വിവാഹങ്ങളില്‍ ഏറ്റവും ശ്രദ്ധനേടിയ ഒന്നായിരുന്നു നടന്‍ ബാലയുടേയും ഗായിക അമൃതാ സുരേഷിന്റെയും വിവാഹം. 2007ലെ ഒരു സംഗീത റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ഇവര്‍ തുടര്‍ന്ന് വിവാഹം കഴിക്കുകയായിരുന്നു. 2010ല്‍ വിവാഹിതരായ ഇരുവരും വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലം കഴിഞ്ഞ വര്‍ഷം നിയമപരമായി വിവാഹമോചിതരായി.

എന്നാല്‍, അടുത്തിടെ കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ മകള്‍ അവന്തികയെ കുറിച്ച് ചോദിച്ചപ്പോള്‍ ബാല വികാരഭരിതനായി പറഞ്ഞ മറുപടി സാമുഹ മാധ്യമങ്ങളില്‍ വളരെയധികം വൈറലായി. എട്ടുവയസ്സുകാരിയുമായി താന്‍ എത്ര ക്ലോസാണ് എന്ന അവതാരകയുടെ ചോദ്യം കേട്ട് കുറച്ച് സമയം നിശബ്ദമായി നിന്നശേഷം 'അവള്‍ക്ക് വേണ്ടി എന്റെ ജീവന്‍ കൊടുക്കും. ഇതില്‍ കൂടുതല്‍ എന്ത് പറയാന്‍. അവളെ കൂടെ നിര്‍ത്തണം' എന്നാണ് ബാല മറുപടി പറഞ്ഞത്.

വീഡിയോയില്‍ നിറകണ്ണുകളുമായി പ്രതികരിക്കുന്ന താരത്തെ കാണാം. മുന്നേ മകള്‍ അവന്തികയ്ക്കൊപ്പം ഓണം ആഘോഷിക്കുന്ന വീഡിയോ ബാല പങ്കുവെച്ചിരുന്നു. ഇതുവരെ ആഘോഷിച്ചതില്‍ വെച്ചേറ്റവും നല്ല ഓണമാണ് ഇത്തവണത്തേത് എന്നാണ് അതിനെ ബാല വിശേഷിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.