മരുന്ന് വാങ്ങാന്‍ 30 രൂപ ചോദിച്ചതിന് മുത്തലാഖ് ചൊല്ലി, ഭാര്യയുടെ പരാതിയില്‍ യുവാവ് അറസ്റ്റില്‍; യു.പി പോലീസിന് നന്ദി പറഞ്ഞ് യുവതി

Tuesday 13 August 2019 8:09 pm IST

ഉത്തര്‍ പ്രദേശ്: മരുന്ന് വാങ്ങാനായി 30 രൂപ ആവശ്യപ്പെട്ടതിന് ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. അസുഖത്തിനായുള്ള മരുന്ന് വാങ്ങാനായാണ് യുവതി ഭര്‍ത്താവിനോട് പണം ആവശ്യപ്പെട്ടത്. എന്നാല്‍, പണം നല്‍കാതെ  യുവാവ് തര്‍ക്കത്തിലേര്‍പ്പെട്ട ശേഷം മുത്തലാഖ് ചൊല്ലി വീട്ടില്‍ നിന്ന് പുറത്താക്കിയെന്നാണ് യുവതി യു.പി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. 

മൂന്നു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവരുടെ രണ്ട് മക്കളെയും യുവതിയില്‍ നിന്ന് അകറ്റിയിരിക്കുകയാണെന്നും യുവതി പോലീസിനോട് പറഞ്ഞു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരമാണ് കേസെടുത്തതെന്ന് ഡിഎസ്പി രാജേഷ് സിങ്ങ് പറഞ്ഞു. വീട്ടിലെത്തിയാണ് യുവാവിനെ പോലീസിനെ അറസ്റ്റ് ചെയ്തത്. പോലീസിന്റെ നടപടിയില്‍ യുവതി നന്ദി അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.