യുവതിയുടെ മരണം; സഹപാഠിയായിരുന്ന മുന്‍ എസ്എഫ്‌ഐ നേതാവ് അറസ്റ്റിൽ, ഒളിവിലായിരുന്ന പ്രതി കീഴടങ്ങിയത് മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെ തുടർന്ന്

Friday 8 November 2019 8:58 pm IST

ചെറുപുഴ: യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് സഹപാഠിയായിരുന്ന എസ്എഫ്‌ഐ നേതാവ് അറസ്റ്റില്‍. ചെറുപുഴയ്ക്കടുത്ത ആയന്നൂരിലെ കണ്ണിക്കുന്നില്‍ എംവി അഞ്ജന (22) എന്ന യുവതി ആത്മഹത്യ ചെയ്തതിന് തുടര്‍ന്നാണ് സഹപാഠിയും സിപിഎം വിദ്യാര്‍ത്ഥി സംഘടനാ നേതാവുമായിരുന്ന യുവാവിനെ അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്തിതിനെ തുടര്‍ന്ന് സിപിഎം പിന്തുണയോടെ ഒളിവിലായിരുന്നു. 

യുവാവ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. മാത്തില്‍ ഗുരുദേവ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ചൂരല്‍ കുറുക്കുട്ടിയിലെ ലക്ഷംവീട് കോളനി താമസക്കാരനുമായ പൊന്നാമറ്റത്തില്‍ രാജേഷി(23)നെയാണ് ചിറ്റാരിക്കാല്‍ എസ്‌ഐ അറസ്റ്റ് ചെയ്തത്. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. കോളേജില്‍ സഹപാഠിയായിരുന്ന ബന്ധംവച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു. 

പുളിങ്ങോംചുണ്ടയിലുള്ള യുവാവുമായി വിവാഹം നിശ്ചയിച്ചിരിക്കെയാണ് യുവതി ആത്മഹത്യ ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.