മികച്ച മത്സരം കാഴ്ചവെച്ചത് മേരികോം; റഫറി വിജയിയായി പ്രഖ്യാപിച്ചത് എതിരാളിയെ; അപ്പീല്‍ നല്‍കി ഇന്ത്യ; വെങ്കല നേട്ടത്തിലും ചരിത്രമെഴുതി ഇടിക്കൂട്ടിലെ പെണ്‍പുലി

Saturday 12 October 2019 1:33 pm IST

 

ഉലാന്‍ഉദെ: ലോക ബോക്‌സിങ് ചാമ്പ്യന്‍ ഷിപ്പില്‍ സെമിഫൈനലില്‍ തോറ്റെങ്കിലും റെക്കോര്‍ഡ് തിരുത്തി മേരികോം. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയ താരമെന്ന നേട്ടമാണ് മേരികോം തന്റെ പേരിലാക്കിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ മേരികോമിന്റെ എട്ടാമത്തെ മെഡലാണ് ഇത്.  ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരം ലോകചാമ്പ്യന്‍ഷിപ്പില്‍ എട്ട് മെഡല്‍ നേടുന്നത്. ക്യൂബന്‍ താരമായ ഫെലിക്‌സ് സാവോണിന്റെ ഏഴ് മെഡല്‍ എന്ന റെക്കോര്‍ഡാണ് മേരികോം മറി കടന്നത്.

തുര്‍ക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവിനോടാണ് മേരികോം സെമിയില്‍ പരാജയപ്പെട്ടത്. എന്നാല്‍ റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഇന്ത്യ അപ്പീല്‍ നല്‍കിയിരുന്നു. റഫറിക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് അപ്പീല്‍ നിരസിക്കുകയായിരുന്നു. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറു സ്വര്‍ണവും,ഒരു വെള്ളിയും ഒരു വെങ്കലവുമായി മേരികോമിന്റെ നേട്ടം. രണ്ടാം സ്ഥാനത്തുള്ള സാവോണ്‍ തുടര്‍ച്ചയായി ആറു തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡലും ഒരു വെള്ളിയും വാങ്ങിയ ജേതാവാണ്. ക്വാര്‍ട്ടറില്‍ കൊളംബിയയുടെ വലന്‍സിയ വിക്ടോറിയയെ തോല്‍പ്പിച്ചാണ് മേരി കോം സെമിയില്‍ പ്രവേശിച്ചത്. 50 ത്തിനായിരുന്നു മേരിയുടെ വിജയം. ചൈനയുടെ സായ് സോങ്ജുവിനെ വീഴ്ത്തിയാണ് ബുസാനെസ് സെമിയിലെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.