കിരീടം കൈവിട്ടു; ബംഗ്ലാദേശിന് ചരിത്ര വിജയം

Monday 10 February 2020 1:31 pm IST

പൊച്ചസ്ട്രൂം (ദക്ഷിണാഫ്രിക്ക): അണ്ടര്‍- 19 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു. ആവേശകരമായ കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാര്‍  മഴ നിയമത്തില്‍ ബംഗ്ലാദേശിനോട് തോറ്റു. 178 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ബംഗ്ലാദേശ് 42.1 ഓവറില്‍ ഏഴു വിക്കറ്റിന് 170 റണ്‍സിലെത്തി നില്‍ക്കേ മഴ മൂലം കളി തടസ്സപ്പെട്ടു. തുടര്‍ന്ന് ഡെക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ബംഗ്ലാദേശിനെ ജേതാക്കളായി പ്രഖ്യാപിച്ചു. ഇതാദ്യമായാണ് ബംഗ്ലാദേശ് ഒരു ഐസിസി ടൂര്‍ണമെന്റില്‍ കിരീടം നേടുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47.2 ഓവറില്‍ 177 റണ്‍സിന് ഓള്‍ ഔട്ടായി. 

നായകന്‍ അക്ബര്‍ അലിയുടെയും ഓപ്പണര്‍ പര്‍വേസ് ഹുസൈന്‍ ഇമോണിന്റെയും മിന്നുന്ന പ്രകടനമാണ് ബംഗ്ലാദേശിന് കിരീടം നേടിക്കൊടുത്തത്. സ്വന്തം സ്‌കോര്‍ 25 റണ്‍സിലെത്തിനില്‍ക്കെ പരിക്കേറ്റ് പുറത്തായ ഇമോണ്‍ പിന്നീട് തിരിച്ചെത്തി ടീമിനെ വിജയത്തിനടുത്തെത്തിച്ചാണ്  മടങ്ങിയത്. 79 പന്തില്‍ ഏഴു ബൗണ്ടറികളുടെ സഹായത്താല്‍ 47 റണ്‍സ് കുറിച്ചു. നായകന്‍ അക്ബര്‍ അലി 43 റണ്‍സുമായി കീഴടങ്ങാതെ നിന്നു.ഇന്ത്യക്കായി ലെഗ് സ്പിന്നര്‍ രവി ബിഷ്‌ണോയ് പത്ത് ഓവറില്‍ മുപ്പത് റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി.

ഓപ്പണര്‍ ജയ്‌സ്വാളിന്റെ സെഞ്ചുറിക്കടുത്ത പ്രകടനത്തിലാണ് ഇന്ത്യ 177 റണ്‍സ് എടുത്തത്. ജയ്‌സ്വാള്‍ 121 പന്തില്‍ എട്ട് ഫോറു ഒരു സിക്‌സും സഹിതം 88 റണ്‍സ് കുറിച്ചു. തിലക് വര്‍മയും ധ്രുവ് ജൂറലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. തിലക് വര്‍മ 65 പന്തില്‍ 38 റണ്‍സ് നേടി. മൂന്ന് ബൗണ്ടറി ഉള്‍പ്പെട്ട ഇന്നിങ്‌സ്. ജൂറല്‍ 38 പന്തില്‍ ഒരു ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 22 റണ്‍സ് എടുത്തു. മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്കൊന്നും രണ്ടക്കം കടക്കാനായില്ല.

ഒരു ഘട്ടത്തില്‍ ഇന്ത്യ നാലിന് 156 റണ്‍സെന്ന ശക്തമായി നിലയിലായിരുന്നു. പക്ഷെ അവസാന ആറു വിക്കറ്റുകള്‍ 21 റണ്‍സിന നിലം പൊത്തിയതോടെ ഇന്ത്യയുടെ മികച്ച സ്‌കോറെന്ന സ്വപ്‌നം പൊലിഞ്ഞു. ഇന്ത്യയുടെ തുടക്കം പാളി. സ്‌കോര്‍ ഒമ്പതിലെത്തിനില്‍ക്കേ ഓപ്പണര്‍ ദിവ്യനാഷ് സക്‌സേന പുറത്തായി. രണ്ട് റണ്‍സാണ് സമ്പാദ്യം. തിലക് വര്‍മ ഓപ്പണര്‍ ജയ്‌സ്വാളിനൊപ്പം പൊരുതിനിന്നതോടെ സ്‌കോര്‍ ഉയര്‍ന്നു. രണ്ടാം വിക്കറ്റില്‍ ഇവര്‍ 94 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ് വന്നതുപോലെ തിരിച്ചുപോയി. ഏഴു റണ്‍സാണ് നേടിയത്. ഗാര്‍ഗിന് പിന്നാലെ ജയ്‌സ്വാളും കീഴടങ്ങിയതോടെ ഇന്ത്യ തകര്‍ച്ചയിലേക്ക് തെന്നിവീണു.

ബംഗ്ലാദേശിനായി അവിഷേക് ദാസ് ഒമ്പത് ഓവറില്‍ നാല്‍പ്പത് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷോറിഫുള്‍ ഇസ്ലാം പത്ത് ഓവറില്‍ 31 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. തന്‍സിം ഹസന്‍ സാക്കിബും രണ്ട് വിക്കറ്റ് വീഴ്ത്തി. 8.2 ഓവറില്‍ 28 റണ്‍സാണ് വിട്ടുകൊടുത്തത്.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ: ജയ്‌സ്വാള്‍ സി തന്‍സിദ് ഹസന്‍ ബി ഷോറിഫുള്‍ സ്ലാം 88, സക്‌സേന സി മെഹ് മദുള്‍ ഹസന്‍ ജോയി ബി അവിഷേക് ദാസ് 2, തിലക് വര്‍മ സി ഷോറിഫുള്‍ ഇസ്ലാം ബി തന്‍സിം ഹസന്‍ സാക്കിബ് 38, പ്രിയം ഗാര്‍ഗ് സി തന്‍സിദ് ഹസന്‍ ബി റാകിബുള്‍ ഹസന്‍ 7,ധ്രുവ് ജൂറല്‍ റണ്‍ ഔട്ട് 22, സിദ്ധേഷ് വീര്‍ എല്‍ബിഡബഌയു ബി ഷോറിഫുള്‍ ഇസ്ലാം 0, അേങ്കാലേക്കര്‍ ബി അവിഷേ് ദാസ് 3, രവി ബിഷ്‌ണോയ്  റണ്‍ഔട്ട് 2, സുശാന്ത് മിശ്ര സി ഷോറിഫുള്‍ ഇസ്ലാം ബി തന്‍സിം ഹസന്‍ സാക്കിബ് 3, കാര്‍ത്തിക് ത്യാഗി സി അക്ബര്‍ അലി ബി അവിഷേക് ദാസ് 0, ആകാശ് സിങ് നോട്ടൗട്ട് 1, എക്‌സ്ട്രാസ് 11, ആകെ 47.2 ഓവറില്‍ 177.

വിക്കറ്റ് വീഴ്ച: 1-9, 2-103, 3-114, 4-156, 5-156, 6-168, 7-170, 8-170, 9-172.

ബൗളിങ്: ഷോറിഫുള്‍ ഇസ്ലാം 10-1-31-2, തന്‍സിം ഹസന്‍ സാക്കിബ്എ 8.2-2-28-2, അവിഷേക് ദാസ് 9-0-40-3, ഷമിം ഹുസൈന്‍ 6-0-36-0, റാകിബുള്‍ ഹസന്‍ 10-1-29-1, തൗഹിദ് ഹൃദോയ് 4-0-12-0.

ബംഗ്ലാദേശ്: പര്‍വേസ് ഹുസൈന്‍ സി ആകാശ് സിങ് ബി ജയ്‌സ്വാള്‍ 47,  തന്‍സീദ് ഹസന്‍ സി കാര്‍ത്തിക് ത്യാഗി ബി രവി ബിഷ്‌ണോയ്  17, മെഹ് മദുള്ള ഹസന്‍ ജോയി ബി രവി ബിഷ്‌ണോയ് 8, തൗഹിദ് ഹൃദോയ് എല്‍ബിഡബഌയു ബി രവി ബിഷ്‌ണോയ്  0, ഷഹ്ബാദ് ഹുസൈന്‍ സ്റ്റമ്പഡ് ജൂറല്‍ ബി രവി ബിഷ്‌ണോയ്  1, അക്ബര്‍ അലി  നോട്ടൗട്ട്  43, ഷാമിം ഹുസൈന്‍ സി ജയ്‌സ്വാള്‍ ബി മിശ്ര 7,  അവിഷേക് ദാസ് സി കാര്‍ത്തിക് ത്യാഗി ബി മിശ്ര 5, റാകിബുള്‍ ഹസന്‍ നോട്ടൗട്ട് 9 എക്‌സ്ട്രാസ് 33, ആകെ 42.1 ഓവറില്‍ ഏഴു വിക്കറ്റിന് 170 റണ്‍സ്. 

വിക്കറ്റ് വീഴ്ച:1-50, 2-62, 3-62, 4-65,5-85, 6-102,7-143

ബൗളിങ്: കാര്‍ത്തിക് ത്യാഗി 10-2-33-0, എസ്.എസ്. മിശ്ര 7-0-25-2, ആകാശ് സിങ് 8-1-33-0, രവി ബിഷ്‌ണോയ് 10-3-30-4, അങ്കോലേക്കര്‍ 4.1-0-22-0, ജയ്‌സ്വാള്‍ 3-0-15-1.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.