അടുത്തവര്‍ഷം ഷവോമിയുടെ മുന്‍നിര ഫോണുകള്‍ പുറത്തിറക്കുക 5ജിയില്‍!

Sunday 17 November 2019 7:32 pm IST

 

മുംബൈ: അടുത്തവര്‍ഷം ഷവോമിയുടെ മുന്‍നിര ഫോണുകളെല്ലാം പുറത്തിറക്കുക 5ജിയിലായിരിക്കുമെന്ന് കമ്പനി. നിലവില്‍ 5ജി ഫോണുകള്‍ വിപണികളിലേക്ക് കൊണ്ടുവരുന്നതില്‍ ഷവോമിയാണ് മുന്നില്‍. മിക്കവാറും 2020 ല്‍ പുറത്തിറങ്ങുന്ന എല്ലാ പ്രീമിയം ഫോണുകള്‍ക്കും 5ജി പിന്തുണ സ്റ്റാന്‍ഡേര്‍ഡായി നല്‍കാനാണ് ഷവോമിയുടെ പദ്ധതി. മൊബൈല്‍ ഗ്ലോബല്‍ പാര്‍ട്ണര്‍ കോണ്‍ഫറന്‍സിലെ മുഖ്യ ചടങ്ങില്‍ കമ്പനി സിഇഒ ലീ ജുന്‍ ഇക്കാര്യം വ്യക്തമാക്കി.

ജനുവരിയില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന എംഐ 10 സീരീസിന് സ്റ്റാന്‍ഡേര്‍ഡായി 5ജി പിന്തുണ ലഭിക്കും. കൂടാതെ റെഡ്മിയും ബ്രാന്‍ഡിന്റെ ഭാഗമായതിനാല്‍ അടുത്ത ജെന്‍ ക്വാല്‍കോം മുന്‍നിര ചിപ്‌സെറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന റെഡ്മി കെ 30 പ്രോയിലും 5ജി ഉണ്ടാകും. ആഗോളതലത്തില്‍ ഷവോമിക്ക് ഇപ്പോള്‍ തന്നെ എന്നത്തേക്കാളും കൂടുതല്‍ പ്രീമിയം സീരീസ് ഫോണുകളുണ്ട്. അടുത്തിടെ പുറത്തിറക്കിയ എംഐ സിസി 9 സീരീസ് പിന്തുണയ്ക്കുന്ന വിപണികളില്‍ 5ജി പിന്തുണ വാഗ്ദാനം ചെയ്യും. ഒരു കണ്‍സെപ്റ്റ് ഉപകരണമായ എംഐ മിക്‌സ് ആല്‍ഫ പോലുള്ള ഫോണുകള്‍ക്ക് ഇപ്പോള്‍ 5ജി പിന്തുണയും ലഭിക്കും. മിക്‌സ് ആല്‍ഫയ്ക്ക് ഒരു റാപ്‌റൗണ്ട് ഡിസ്‌പ്ലേ ഉണ്ടെങ്കിലും ഇത് ഇപ്പോഴും ഒരു കണ്‍സെപ്റ്റ് ഉപകരണം മാത്രമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.