ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാട്; ഭരണഘടന അനുസരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് സീതാറാം യെച്ചൂരി

Tuesday 10 December 2019 9:30 pm IST
ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കുകയല്ലാതെ സംസ്ഥാന സര്‍ക്കാരിന് മറ്റു വഴിയില്ല. ഭരണഘടന അനുസരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നാണ് സിപിഎമ്മിന്റെ നിലപാടെന്ന് സീതാറാം യെച്ചൂരി. ശബരിമല വിഷയത്തില്‍ ജാതി മത വര്‍ണ ഭേദമില്ലാതെ ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം എല്ലാവര്‍ക്കും ലഭിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് യെച്ചൂരി കൊച്ചിയില്‍ വ്യക്തമാക്കി.

ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ വിധി നടപ്പിലാക്കുകയല്ലാതെ സംസ്ഥാന സര്‍ക്കാരിന് മറ്റു വഴിയില്ല. ഭരണഘടന അനുസരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ബിജെപിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ വൈരുദ്ധ്യമായ നിലപാടുകളാണ് സ്വീകരിക്കുന്നത്. വിധി പുനപരിശോധിക്കുമ്പോള്‍ സാങ്കേതികത്വം മാത്രമാണ് പരിശോധിക്കേണ്ടതെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.