ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം ; പ്രധാനമന്ത്രിയുടെ യോഗാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

Friday 21 June 2019 8:14 am IST

ന്യൂദല്‍ഹി:പുരാതന ഭാരതീയ സമ്പ്രദായമായ യോഗയുടെ പ്രാധാന്യവും പ്രയോജനവും മാനവരാശിക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ഇന്ന് അന്താരാഷ്ട്രാ യോഗാദിനം. പ്രധാനമന്ത്രി നരേന്ദ്ര മോദി റാഞ്ചിയിലെ പ്രഭാത് താരാ ഗ്രൗണ്ടില്‍ യോഗയ്ക്ക് നേതൃത്വം നല്‍കും. നരേന്ദ്ര മോദിയുടെ ശ്രമഫലമായാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി 2014ല്‍ ഐക്യരാഷ്ട്ര പ്രഖ്യാപിച്ചത്. യോഗയെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്താന്‍ കഴിഞ്ഞെന്നും, പ്രധാനമന്ത്രി പങ്കെടുക്കുന്ന പ്രധാന പരിപാടി ഝാര്‍ഖണ്ഡില്‍ ഒരുക്കാന്‍ സാധിച്ചതില്‍ വളരെ അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി രഘുബര്‍ ദാസ് പറഞ്ഞു. 

യോഗയുടെ പരിപോഷണത്തിനും വികസനത്തിനും നല്‍കിയവിശിഷ്ടസംഭാവനകള്‍ക്കുള്ളപ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ യോഗാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗുജറാത്തിലെ ലൈഫ് മിഷനിലെ സ്വാമി രാജര്‍ഷി മുനി, ഇറ്റലിയിലെ ശ്രീമതി അന്റോണിയറ്റ റോസി, ബീഹാറിലെ മുന്‍ഗേറിലുള്ള സ്‌കൂള്‍ ഓഫ് യോഗ, ജപ്പാനിലെ ജപ്പാന്‍ യോഗാ നികേതന്‍ എന്നിവയ്ക്കാണ് പുരസ്‌ക്കാരങ്ങള്‍. 25 ലക്ഷംരൂപയുടെ ക്യാഷ്അവാര്‍ഡ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവയടങ്ങുന്നതാണ് പുരസ്‌ക്കാരം. വിവിധ വിഭാഗങ്ങളിലായി 79 നാമനിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു.

ഗുജറാത്തിലെ ലിമ്പിടിയിലെ ലൈഫ്മിഷന് രൂപംകൊടുത്ത യോഗിവര്യനാണ് സ്വാമി രാജര്‍ഷി മുനി. ലൈഫ്മിഷനിലൂടെയുള്ള യോഗാ പരിശീലനം വഴി ആയിരക്കണക്കിന് ജീവിതങ്ങളെയാണ് സ്വാമിസ്വാധീനിച്ചിട്ടുള്ളത്. യോഗാതത്വശാസ്ത്രത്തെയും, യോഗാതെറാപ്പിയെയുംകുറിച്ച് നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഗുജറാത്തിലെ ചറോദിയിലുള്ള ലെക്കുലിഷ് യോഗാ സര്‍വ്വകലാശാലയുടെ ആത്മീയ അദ്ധ്യക്ഷനും, ചെയര്‍മാനുമാണ് അദ്ദേഹം.

ഇറ്റലിയിലെ ലെറിസിയിലുള്ള യോഗ അദ്ധ്യാപികയാണ് അന്റോണിയറ്റ റോസി. സ്വാമിശിവാനന്ദ യോഗ പാരമ്പര്യത്തില്‍ ഒരു വിദ്യാര്‍ത്ഥിനിയായിരുന്ന അവര്‍ പിന്നീട വിവിധ ഇന്ത്യന്‍ യോഗാചാര്യന്‍മാര്‍ക്ക് കീഴില്‍ യോഗ അഭ്യസിച്ചിട്ടുണ്ട്. സര്‍വ്വയോഗ ഇന്റര്‍നാഷണലിന്റെ സ്ഥാപക പ്രസിഡന്റ്കൂടിയായ അവര്‍കഴിഞ്ഞ നാല് പതിറ്റാണ്ടുകളായിഇറ്റലിയിലും, യൂറോപ്പിലും പരമ്പരാഗത ഇന്ത്യന്‍ യോഗ പ്രചരിപ്പിച്ച്വരുന്നു.

സ്വാമിസത്യാനന്ദ സരസ്വതിയാണ് 1964 ല്‍ മുംഗേറില്‍ ബീഹാര്‍ സ്‌കൂള്‍ ഓഫ് യോഗയ്ക്ക ്തുടക്കമിട്ടത്. പരമ്പരാഗത, വേദാന്ത, താന്ത്രിക പഠനങ്ങള്‍ക്ക്പുറമെ നിരവധി ആശുപത്രികളിലെയോഗയുമായി ബന്ധപ്പെട്ട മെഡിക്കല്‍ഗവേഷണ പദ്ധതികള്‍ക്ക് മേല്‍നോട്ടംവഹിക്കുന്നു.

1980 ല്‍ സ്ഥാപിച്ച ജപ്പാന്‍ യോഗാ നികേതന്‍ ആ രാജ്യത്ത്യോഗ പ്രചരിപ്പിക്കുന്നതില്‍ നിസ്തുല പങ്കാണ്വഹിച്ച് പോരുന്നത്. ഋഷികേശിലെ യോഗാ നികേതനും, ബംഗലൂരൂവിലെ യോഗാ സര്‍വ്വകലാശാലയുമായിചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. യോഗാതെറാപ്പിയെകുറിച്ചുള്ള അവരുടെ പ്രസിദ്ധീകരണം അതിന്റെ അധികാരികതയുടെ പേരില്‍വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.