യോഗി ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രി; നിക്ഷേപ ഉച്ചകോടിയുടേയും, കുംഭമേളയുടേയും നടത്തിപ്പ് ജനങ്ങളില്‍ മതിപ്പ് ഉളവാക്കി യെന്ന് ഇന്ത്യ ടുഡേയുടെ അഭിപ്രായ സര്‍വ്വേ; ആദ്യ പത്തില്‍ പോലും ഇടംപിടിക്കാതെ പിണറായി

Wednesday 21 August 2019 6:14 pm IST

ന്യൂദല്‍ഹി : ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യ ടുഡേ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് യോഗി ആദിത്യനാഥിനെ മികച്ച മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരിക്കുന്നത്. 

രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടേയും പേരുകള്‍ ഉള്‍പ്പെടുത്തി നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ 20 ശതമാനം പേരാണ് യോഗിയെ അനുകൂലിച്ചത്. 2018 മാര്‍ച്ചില്‍ ഗോരഖ്പൂര്‍, ഫുല്‍പൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെട്ടതിനു പിന്നാലെയാണ് സംസ്ഥാന മുഖ്യമന്ത്രിയുടെ ഈ തിളക്കമാര്‍ന്ന നേട്ടം. ജനുവരി 14 മുതല്‍ മാര്‍ച്ച് നാല് വരെ പ്രയാഗില്‍ നടത്തിയ നടത്തിയ കുംഭമേള ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 24 കോടിയോളം ജനങ്ങളാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. യോഗിയുടെ വിമര്‍ശകര്‍ വരെ കുംഭമേളയുടെ നടത്തിപ്പില്‍ അദ്ദേഹത്തെ പ്രശംസിച്ച് രംഗതെത്തിയിരുന്നു. 

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തിന്റെ നേട്ടത്തിലും ഇത് പ്രതിഫലിച്ചിരുന്നു. 80 സീറ്റുകളില്‍ 62ഉം ബിജെപിയാണ് നേടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും യോഗിയുടേയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് സംസ്ഥാനത്ത് ബിജെപിക്ക് മുതല്‍ക്കൂട്ടായത്. കൂടാതെ പ്രധാനമന്ത്രി ആവാസ് യോജന(പിഎംഎവൈ) പദ്ധതി ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളതും സംസ്ഥാനത്താണ്. ഇക്കാര്യത്തില്‍ ആന്ധ്രയാണ് രണ്ടാമതുള്ളത്. 

കൂടാതെ മുഖ്യമന്ത്രി മുന്‍കൈ എടുത്ത് രാജ്യത്ത് രണ്ട് നിക്ഷേപക ഉച്ചകോടിയും നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി ചുരുങ്ങിയ കാലയളവിനുള്ളില്‍ 1.25 ലക്ഷം കോടി നിക്ഷേപ പദ്ധതികളാണ് സംസ്ഥാനത്ത് തുടക്കമിട്ടത്. ഇതുകൂടാതെ 2018 കേന്ദ്ര ബജറ്റില്‍ പ്രതിരോധ മേഖലയിലെ നിര്‍മാണ യൂണിറ്റുകളില്‍ ഒന്നും ഉത്തര്‍ പ്രദേശിലെ ബുന്ദേല്‍ഖണ്ഡിലാണ്. 

ഒരു ലക്ഷം കോടി സാമ്പത്തിക നേട്ടം കൈവരിക്കാനുള്ള ക്ഷമത ഉത്തര്‍ പ്രദേശിനുണ്ടെന്നാണ് യോഗി വിലയിരുത്തുന്നത്. നിലവില്‍ സംസ്ഥാനത്തെ ഗതാഗത വികസനത്തിനും പദ്ധതി തയ്യാറാക്കി വരികയാണ്. പശ്ചിമ ഉത്തര്‍ പ്രദേശത്തിലെ വികസനം ലക്ഷ്യമിട്ട് 11,595 കോടിയാണ് ഈ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. വോട്ടെടുപ്പില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് രണ്ടാമത്. കേജ്‌രിവാള്‍, നവീന്‍ പട്‌നായിക്, ദേവേന്ദ്ര ഫട്‌നാവിസ് എന്നിവരാണ് മൂന്നാമത്. ഇന്ത്യ ടുഡേ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലെ ആദ്യ പത്തില്‍ ഇടം പിടിക്കാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് സാധിച്ചില്ല.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.