ഔട്ടെന്ന് അമ്പയര്‍; അല്ലെന്ന് യൂസഫ് പത്താന്‍; അനുനയിപ്പിക്കാന്‍ രഹാനെ; ഒടുവില്‍ രോഷത്തോടെ മടക്കം (വീഡിയോ)

Thursday 12 December 2019 7:09 pm IST

 

മുംബൈ: രഞ്ജി ട്രോഫിയില്‍ മുംബൈ 309 റണ്‍സിനു ബറോഡയെ തോല്‍പിച്ചെങ്കിലും ഈ ജയം വലിയ വാര്‍ത്തയൊന്നുമായില്ല. കാരണം കാണികള്‍ക്കിടയിലെ സംസാര വിഷയം ബറോഡ ടീം ഔള്‍ റൗണ്ടര്‍ യൂസഫ് പത്താന്റെ വിക്കറ്റായിരുന്നു.

ബറോഡയുടെ രണ്ടാം ഇന്നിംഗ്‌സിന്റെ 48ാം ഓവറില്‍ ആകാശ് പാര്‍ക്കര്‍ പന്തെറിഞ്ഞ പന്ത് യൂസഫ് പത്താന്റെ പാഡില്‍ തട്ടി ക്യാച്ച് പോകുകയായിരുന്നു. മുംബൈ ഫീല്‍ഡര്‍മാര്‍ ക്യാച്ചിനായി അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്ന് അമ്പയര്‍ മാര്‍ച്ചിംഗ്  ഔട്ട് നല്‍കി. എന്നാല്‍ യൂസഫ് പത്താന്‍ പുറത്തുപോകാന്‍ തയ്യാറായില്ല. അമ്പയറുടെ തീരുമാനം തെറ്റെന്ന രീതിയിലായിരുന്നു താരത്തിന്റെ പ്രതികരണം. ഒടുവില്‍ ബറോഡ ക്യാപ്റ്റന്‍ അജിന്‍ക രഹാനെ എത്തി പത്താനെ അനുനയിപ്പിക്കുകയും ചെയ്തു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.