നാലു വോട്ടിന് വേണ്ടി മാവോയിസ്റ്റ് ഭീകരരെ കൂട്ടുപിടിക്കാനും തയ്യാര്‍; കോണ്‍ഗ്രസിന്റേത് ജീര്‍ണ്ണിച്ച രാഷട്രീയക്കളി; ചെന്നിത്തലയെ വിമര്‍ശിച്ച് യുവമോര്‍ച്ച

Tuesday 21 January 2020 5:33 pm IST

തിരുവനന്തപുരം: നാല് വോട്ടിന് വേണ്ടി മാവോയിസ്റ്റ് ഭീകരരെ കൂട്ടുപിടിക്കാനും തയ്യാറാണെന്ന് തെളിയിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.  പ്രകാശ് ബാബു. യുഎപിഎ കേസില്‍ അറസ്റ്റിലായ മാവോയിസ്റ്റ് തീവ്രവാദികളായ അലന്റേയും താഹയുടേയും വീട് സന്ദര്‍ശിച്ച ചെന്നിത്തലയെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രകാശ് ബാബു വിമര്‍ശിച്ചത്. 

കോണ്‍ഗ്രസിന്റേത് ജീര്‍ണിച്ച രാഷ്ട്രീയക്കളിയാണെന്ന് വിമര്‍ശിച്ച യുവമോര്‍ച്ച കാശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് പാക്കിസ്ഥാന്റെ നിലപാടാണെന്നും വിമര്‍ശിച്ചു. രാജ്യ വിരുദ്ധ നിലപാടാണ് പൗരത്വ ഭേദഗതി നിയമത്തില്‍ കോണ്‍ഗ്രസ് കൈക്കൊണ്ടതെന്നും യുവമോര്‍ച്ച വ്യക്തമാക്കി. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

1967 ല്‍ ഡിസ: 30 ന് ഇന്ദിരാഗാന്ധി കൊണ്ടുവന്ന നിയമത്തില്‍ കോണ്‍ഗ്രസിന്റെ ജീര്‍ണ്ണിച്ച രാഷട്രീയക്കളി...

കാശ്മീരില്‍ അവര്‍ക്ക് പാകിസ്ഥാന്‍ നിലപാടാണ്.

പൗരത്വ നിയമ ഭേദഗതിയില്‍ അവരുടെ ശബ്ദം രാജ്യ വിരുദ്ധതയുടേതാണ്.

ഒടുവില്‍ അവര്‍ മാവോയിസ്റ്റ് ഭീകരവാദികള്‍ക്കൊപ്പവും....

മാവോയിസ്റ്റ് ഭീകരവാദികളാണെങ്കിലും ഇസ്ലാമിക ഭീകരവാദികളാണെങ്കിലും ഹിന്ദു വിരുദ്ധ വര്‍ഗ്ഗീയതയായാലും ദേശവിരുദ്ധ രാഷ്ട്രീയമായാലും നാലു വോട്ടു ലഭിക്കുമെങ്കില്‍ സ്വീകാര്യതയാകുന്ന ഒറ്റുകാരുടെ രാഷ്ട്രീയത്തിന് സമൂഹം കനത്ത വില നല്‌കേണ്ടി വരും...

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.